റിയൽ ഐഡി ഇല്ലാത്തവർ വിമാനത്താവളത്തിൽ 18 ഡോളർ നൽകണം

New Update
F

വിമാനത്താവള സുരക്ഷയിൽ പുതിയ മാറ്റങ്ങൾ: റിയൽ ഐഡി ഇല്ലാത്തവർക്ക് ബയോമെട്രിക് പരിശോധനാ സംവിധാനം വരുന്നു. ഇതിനു 18 ഡോളർ നൽകണം.

Advertisment

റിയൽ ഐഡി ഇല്ലാത്ത യാത്രക്കാർ $18 (നോൺ-റീഫണ്ടബിൾ) ഫീസ് നൽകി ബയോമെട്രിക് കിയോസ്ക‌് വഴി തങ്ങളുടെ വ്യക്തിത്വം തെളിയിച്ച് സുരക്ഷാപരിശോധന കടന്നുപോകാം

യാത്രക്കാർ സ്വമേധയാ വ്യക്തിഗത വിവരങ്ങളും ബയോമെട്രിക് സ്കാനും സമർപ്പിക്കണം. ഇത് വഴി യാത്രക്കാരന്റെ ഐഡന്റിറ്റി ഉറപ്പാക്കി, സുരക്ഷാ ലിസ്റ്റുകളുമായി ഒത്തുനോക്കും.

ഒരിക്കൽ ഇത് എടുത്താൽ അതിനു 10 ദിവസത്തെ സാധുതയുണ്ടാകും.

സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ആധുനിക സംവിധാനം കൊണ്ടുവരികയാണ് ഈ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.

ഫീസ് അടച്ചാലും സമയത്തിന് സുരക്ഷാ പരിശോധനയിലൂടെ കടത്തിവിടും എന്ന് ഇത് ഉറപ്പുനൽകുന്നില്ല. യാത്രക്കാർക്ക് കൂടുതൽ സ്ക്രീനിംഗോ കാലതാമസമോ നേരിടേണ്ടിവരാം.

എന്നാണ് ഇത് പ്രാബല്യത്തിൽ വരുന്നതെന്നു വ്യക്തമല്ല . റിയൽ ഐഡിക്ക് പകരം പാസ്പോർട്ട് മതി.

Advertisment