അമേരിക്കയിൽ "പെന്തക്കോസ്ത് ഞായറാഴ്ച" ആയിരക്കണക്കിന് വിശ്വാസികൾ ഒരേ സമയം സ്നാനമേറ്റു

New Update
Vcgbbvh

കാലിഫോർണിയ:പെന്തക്കോസ്ത് ഞായറാഴ്ച ആചരിച്ച ജൂൺ 8 നു 50 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 650-ലധികം പള്ളികൾ ഉൾപ്പെട്ട ഒരു സംരംഭമായ ബാപ്റ്റിസ് അമേരിക്കയുടെ ഭാഗമായി 26,000-ത്തിലധികം ആളുകൾ സ്നാനമേറ്റു.

Advertisment

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ സമന്വയിപ്പിച്ചതെന്നു സംഘാടകർ വിശേഷിപ്പിച്ച ഈ സ്നാന പരിപാടിയിൽ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വിശ്വാസികൾ വിശ്വാസത്തിന്റെ പരസ്യ പ്രഖ്യാപനം നടത്തി.

രണ്ട് വർഷം മുമ്പ് 4,000 സ്നാനങ്ങളുമായി ആരംഭിച്ച ബാപ്റ്റൈസ് കാലിഫോർണിയയിൽ നിന്നാണ് ഈ പരിപാടി വളർന്നത്. കഴിഞ്ഞ വർഷം ആ സംഖ്യ 6,000-ത്തിലധികമായി ഉയർന്നു.