മൂന്ന് ദിവസം നീണ്ടുനിന്ന അമേരിക്കൻ അതിഭദ്രാസന വൈദീക ധ്യാനം സമാപിച്ചു.

New Update
a02e2ae1-20b4-4ee5-bb6b-40af4071203f

ഹ്യൂസ്റ്റൺ : സുറിയാനി ഓർത്തോഡോക്സ് സഭയുടെ അമേരിക്കൻ അതിഭദ്രാസനത്തിന് കീഴിലുള്ള മലങ്കര അമേരിക്കൻ അതിഭദ്രാസനത്തിലെ വൈദീകരുടെ ധ്യാനം 2025 ഒക്ടോബർ 23 മുതൽ 25 വരെ ടെക്‌സാസിലെ ഹ്യൂസ്റ്റൺ സെന്റ് ബേസിൽ സുറിയാനി ഓർത്തഡോൿസ് പള്ളിയിൽ വച്ച് നടത്തപ്പെട്ടു.

Advertisment

0880c334-c60e-430d-930d-e11796248bfe

അമേരിക്കൻ അതിഭദ്രാസനാധിപനും, പാത്രിയർക്കൽ വികാരിയുമായ അർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്തായുടെ മഹനീയ സാന്നിദ്ധ്യത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനങ്ങളിൽ ഫാ.ഡോ.എ.പി. ജോർജ്, ഫാ. സജി മർക്കോസ്, ഫാ. ഡോ. ബെന്നി ഫിലിപ്പ് (വികാരി, സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക പള്ളി), ശ്രീമതി. താരാ ഓലപ്പള്ളി, ഫാ. ബേസിൽ ഏബ്രഹാം എന്നിവർ വിവിധ സെഷനുകൾ നയിച്ചു. ഒക്ടോബർ 25 ശനിയാഴ്ച്ച രാവിലെ 8 മണിക്ക് മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്താടെ പ്രധാന കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബ്ബാനയോടുകൂടി ധ്യാനം സമാപിച്ചു. 

മലങ്കരയുടെ യാക്കോബ് ബുർദ്ദാനയായിരുന്ന പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ ഒന്നാം ദുഖ്റോനോയും ധ്യാനത്തോട് അനുബന്ധിച്ച് നടത്തപ്പെട്ടു. ഹ്യൂസ്റ്റൺ മേഖലയിലെ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ നേർച്ചകാഴ്ച്ചകളോടെ ബാവായുടെ ശ്രദ്ധപ്പെരുന്നാളിൽ പങ്കെടുത്തു.

വാർഷിക ധ്യാനത്തിന് നടത്തിപ്പിനായി അതിഭദ്രാസന വൈദീക സെക്രട്ടറി ഫാ. ഗീവറുഗീസ് ജേക്കബ് ചാലിശ്ശേരി, വൈദീക കൗൺസിൽ അംഗങ്ങൾ, സെന്റ് ബേസിൽസ് ഇടവക വികാരി ഫാ. ബിജോ മാത്യു, ഇടവകാംഗങ്ങൾ തുടങ്ങിയവർ നേതൃത്വം വഹിച്ചു. അമേരിക്കയിലെ 84 പള്ളികളിൽ ശുശ്രൂഷ ചെയ്തു വരുന്ന 50 ലധികം വൈദീകർ ധ്യാനത്തിൽ പങ്കെടുത്തു.

Advertisment