ടെക്സസിൽ മോഷണം; മൂന്ന് സ്ത്രീകൾ അറസ്റ്റിൽ

New Update
Bdbndn

ടെക്സസ്: പ്ലാനോയിലെ ബർലിങ്ങ്ടൻ സ്റ്റോറിൽ നടന്ന മോഷണത്തിൽ മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡാഫെനി യാനെസ്, ക്രിസ്റ്റൽ റിവേര, ഗിസെല ഫെർണാണ്ടസ് യാനെസ് എന്നിവരെയാണ് പ്ലാനോ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisment

അന്വേഷണത്തിനിടെ, ഇവർ ഉപയോഗിച്ചിരുന്ന വാഹനത്തിൽ നിന്ന് ഏകദേശം $20,000 വിലവരുന്ന മോഷണ സാധനങ്ങൾ പൊലീസ് കണ്ടെടുത്തു. ബർലിങ്ങ്ടൻ, മാർഷൽസ്, ടി.ജെ. മാക്സ്, റോസ്, അക്കാദമി സ്പോർട്സ് പ്ലസ് ഔട്ട്ഡോർസ്, ടാർഗെറ്റ് തുടങ്ങിയ നിരവധി റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് മോഷണം പോയതാണ് ഈ വസ്തുക്കളെന്ന് കണ്ടെത്തി. മോഷ്ടിച്ച സാധനങ്ങൾ അധികൃതർ റീട്ടെയിൽ കടകൾക്ക് തിരികെ നൽകി.

ഈ സംഘത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് ഇപ്പോഴത്തെ അന്വേഷണത്തിൽ വ്യക്തതയില്ല. കൂടുതൽ വിവരങ്ങൾ അധികൃതർ പിന്നീട് പുറത്ത് വിട്ടേക്കും.

Advertisment