New Update
/sathyam/media/media_files/2026/01/08/v-2026-01-08-05-57-28.jpg)
ഇന്ത്യൻ അമേരിക്കൻ ഡോക്ടർ ടിന ഷാ ന്യൂ ജേഴ്സി ഏഴാം കോൺഗ്രസ് ഡിസ്ട്രിക്ടിൽ നിന്നു കോൺഗ്രസിലേക്കു മത്സരിക്കാൻ ഡെമോക്രാറ്റിക് പ്രൈമറിയിൽ പ്രവേശിച്ചു. ആശുപത്രികളിലെ സംവിധാനങ്ങളിൽ താൻ കണ്ട പരാജയങ്ങൾക്കു കാരണം വാഷിംഗ്‌ടണിലെ പിഴവുകളാണെന്നു അവർ ആരോപിച്ചു.
Advertisment
അതു കൊണ്ടാണ് താൻ മത്സരിക്കാൻ തീരുമാനിച്ചതെന്ന് ഷാ പറഞ്ഞു.
ഇന്റേണൽ മെഡിസിൻ, പൾമനറി മെഡിസിൻ, ക്രിട്ടിക്കൽ കെയർ എന്നിവയിൽ പ്രവർത്തിക്കുന്ന ഷാ പറയുന്നത് സിസ്റ്റത്തിന്റെ പരാജയം കണ്ടു മടുത്തു എന്നാണ്. "നമ്മൾ യുഎസിലാണ്, നമുക്കിവിടെ കൊള്ളാവുന്ന ആരോഗ്യ രക്ഷ പോലുമില്ല. ഇത് പരിഹരിക്കണം."
പുതിയ നയം മാറ്റങ്ങൾ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്ന് അവർ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് രോഗികൾക്ക്. "പ്രസിഡന്റ്റ് ട്രംപിന് ആകെയുള്ള നയം നന്നായി നടന്നു പോകുന്നതൊക്കെ പൊളിച്ചു കളയുക എന്നതാണ്."
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us