ന്യൂ ജേഴ്സിയിൽ ടിന ഷാ മൂന്നാം ക്വാർട്ടറിൽ $600,000 സമാഹരിച്ചെ ന്നു വെളിപ്പെടുത്തൽ

New Update
Rrt

ന്യൂ ജേഴ്സി ഏഴാം കോൺഗ്രസ് ഡിസ്ട്രിക്ടിൽ നിന്ന് യുഎസ് കോൺഗ്രസിലേക്ക് മത്സരിക്കുന്ന ഡോക്ടർ ടിന ഷാ മൂന്നാം ക്വാർട്ടറിൽ $600,000 സമാഹരിച്ചെന്നു വെളിപ്പെടുത്തൽ. ഈ ഡിസ്ട്രിക്ടിൽ മത്സരിച്ച ഒരു ഡെമോക്രാറ്റിക് സ്ഥാനാർഥിക്കും ഇത്രയും പണം ലഭിച്ചിട്ടില്ല.

Advertisment

ഏറെ ശ്രദ്ധ നേടിയ മത്സരത്തിൽ റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ടോം കീൻ ജൂനിയറിനെ നേരിടുന്ന ഷായുടെ മുന്നേറ്റം സൂചിപ്പിക്കുന്ന സമാഹരണമാണിത്.

"ഞങ്ങൾ അധ്വാനിച്ചു ജീവിക്കുന്ന കുടുംബങ്ങൾക്കു വേണ്ടിയാണു പോരാടുന്നത്, നിക്ഷിപ്ത താല്പര്യങ്ങൾക്കും കമ്പനികൾക്കും വേണ്ടിയല്ല," ഷാ പറഞ്ഞു. "കിട്ടുന്ന പിന്തുണയിൽ ഏറെ സന്തോഷമുണ്ട്.”

മത്സരഫലം ഏതു വഴിക്കും പോകാമെന്ന് സെന്റർ ഫോർ പൊളിറ്റിക്സ് പറയുന്നു. ഡെമോക്രാറ്റിക് പാർട്ടിയും അങ്ങിനെ തന്നെയാണ് കാണുന്നത്

Advertisment