യുഎസ് വിസ പുതുക്കാൻ സ്വന്തം നാട്ടിൽ പോയി ഇന്റർവ്യൂവിനു ഹാജരാവേണ്ടി വരും

New Update
Hhgfy

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പ്രഖ്യാപിച്ച പുതിയ ചട്ടങ്ങൾ അനുസരിച്ചു വിസ കിട്ടേണ്ടവർ സ്വന്തം നാട്ടിൽ പോയി നേരിട്ട് ഇന്റർവ്യൂവിനു ഹാജരാവേണ്ടി വരും. ഇന്റർവ്യൂ വെയ്‌വർ ഫലത്തിൽ ഇല്ലാതാവുകയാണ്.

Advertisment

സാങ്കേതിക രംഗത്ത് ജോലി ചെയ്യുന്ന ആയിരങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഈ മാറ്റം ആശങ്ക ഉയർത്തുന്നു. ജോലിക്കു തിരിച്ചു കയറാൻ വൈകാം എന്നതിനു പുറമേ, ജോലി തന്നെ നഷ്ടപ്പെടാം എന്ന അപകട സാധ്യതയുമുണ്ട്.

സെപ്റ്റംബർ 2നാണു പുതിയ ചട്ടം നിലവിൽ വരിക. അതനുസരിച്ച് നോൺ-ഇമിഗ്രന്റ് വിസകൾക്കു ഇന്റർവ്യൂ ഒഴിവാക്കുന്ന 'ഡ്രോപ്പ് ബോക്സ്' പരിപാടി നിർത്തലാക്കും.

എച്-1ബി, എൽ1, എഫ്1 വിസകൾക്കു അപേക്ഷിക്കുന്നവർ യുഎസ് എംബസികളിലോ കോൺസലേറ്റുകളിലോ നേരിട്ട് ഇന്റർവ്യവിനു ഹാജരാവണം. നിർദിഷ്ട കേന്ദ്രങ്ങളിൽ അപേക്ഷ സമർപ്പിക്കുന്ന രീതി ഇനിയില്ല.

ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഇത് ഏറെ കാലതാമസത്തിനു കാരണമാവുമെന്നു വിദഗ്ദ്ധർ പറയുന്നു. യാത്രാ ചെലവുകൾ ഉണ്ടാവും. സമയത്തിന് തിരിച്ചു യുഎസിൽ എത്താൻ കഴിയാത്തവർക്കു ജോലി നഷ്ടമാവുകയും ചെയ്യാം.

ഏറ്റവുമധികം എച്-1 ബി വിസകൾ ഇന്ത്യയിൽ നിന്നാണ് എന്നതു കൊണ്ട് ഏറ്റവും പ്രശ്നമുണ്ടാവുന്നതും ഇന്ത്യക്കാർക്കാണ്. 2022ൽ 320,000 വിസകളിൽ 77% ഇന്ത്യക്കാർക്ക് കിട്ടിയെങ്കിൽ 2023ൽ 386,000 വിസകളിൽ 72.3% കിട്ടി.

പുതുക്കിയ ചട്ടങ്ങൾ അനുസരിച്ചു ഇന്റർവ്യൂ വെയ്‌വർ വളരെ കുറച്ചു പേർക്കു മാത്രമേ ലഭിക്കൂ. നയതന്ത്ര വിസകളും ഔദ്യോഗിക വിസകളും അതിൽ പെടുന്നു. ബി 1, ബി 2 എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽ ഫുൾ വാലിഡിറ്റിയ്ക്കു അപേക്ഷിക്കുന്നവർക്കും.

Advertisment