ടോമി കൊക്കാട്ടിന് മിസ്സിസാഗ-മാൾട്ടൺ റിമാർക്കബിൾ സിറ്റിസൺ പുരസ്‌കാരം

New Update
Vcgff

മിസ്സിസാഗ: മിസ്സിസാഗ-മാൾട്ടൻ റീജിയനിലെ 2025ലെ റിമാർക്കബിൾ സിറ്റിസൺ പുരസ്‌കാരത്തിനാണ് ടോമി കൊക്കാട്ട് അർഹനായത്. സമൂഹത്തിന്‍റെ ഉന്നമനത്തിനായി സ്തുത്യാർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച പ്രമുഖ വ്യക്തികൾക്ക് നൽകുന്ന പുരസ്കാരമാണ് റിമാർക്കബിൾ സിറ്റിസൺ പുരസ്‌കാരം.

Advertisment

മിസ്സിസാഗയിൽ നടന്ന ചടങ്ങിൽ മിസ്സിസാഗ-മാൾട്ടൺ റീജനൽ മെമ്പർ ഓഫ് പ്രൊവിൻഷ്യൽ പാർലമെൻ്റ് അംഗം ദീപക് ആനന്ദ് അവാർഡ് വിതരണം ചെയ്തു. ഇക്കുറി മിസ്സിസാഗ മേഖലയിൽ നിന്നും പുരസ്കാരത്തിനു അർഹനായിരിക്കുന്ന ഏക മലയാളിയാണ് സാമൂഹിക പ്രവർത്തകനും ബിസിനസുകാരനുമായ ടോമി കൊക്കാട്ട്. ആകെ പതിനാറു പേരാണ് ഇക്കുറി മിസ്സിസാഗ – മാൾട്ടൻ മേഖലയിൽ നിന്നും പുരസ്‌കാര ജേതാക്കളായത്.

ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന അമൻപ്രീത് കൗർ റായ്, സംരംഭകനായ ബസീർ മുഹമ്മദ്, അധ്യാപന രംഗത്ത് പ്രവർത്തിക്കുന്ന ചിത്രലേഖ പൊട്നിസ്‌, സാമൂഹിക പ്രവർത്തകനായ ക്ലാറെൻസ് ഗോമസ്, കണവൾ ജെസ്സൽ, ലിലി മണലോ, ഡൊമെനിക്ക സൈമൺ എന്നിവർക്കും, മാധ്യമ പ്രവർത്തകനായ ഹംഫ്രി അച്ചോർ, വിദ്യാഭാസ രംഗത്ത് പ്രവർത്തിക്കുന്ന ഡയാന കിംഗ്, ബിസിനസ്സുകാരനായ ജോർജ് മുസെലോ, മാസ് പഞ്ചബായ, സഞ്ജീവ് ജഗ്‌ഹോട്ട എന്നിവർക്കും, പബ്ലിക് റിലേഷൻസ് മേഖലയിൽ പ്രവർത്തിക്കുന്ന സീലാഫ് ഫാത്തിമ, നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന പരംജിത് കലോൻ,അധ്യാപികയായ സമായ റൺഗ്രെസ് എന്നീ പുരസ്‌കാര ജേതാക്കളെയും ചടങ്ങിൽ ആദരിച്ചു. രാകേഷ് ജോഷി കമ്മ്യൂണിറ്റി ബിൽഡർ പുരസ്‌കാരത്തിന് അർഹനായി. ഇവർക്കൊപ്പം കിംഗ് ചാൾസ് 3 കൊറോണഷൻ മെഡൽ ജേതാക്കളായ ഈസ പാരാ ഈസാനന്ദ, സുനിത വ്യാസ്, രൂപനാഥ്‌ ശർമ്മ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

Advertisment