ടൊറൻ്റോ ബൈബിള്‍ കണ്‍വെന്‍ഷൻ ഓഗസ്റ്റ് 15 മുതൽ ഓഷവയിൽ

New Update
Bvgbvg

ടൊറൻ്റോ : അനുഗ്രഹത്തിന്‍റെയും ആത്മാഭിഷേകത്തിന്‍റെയും ദിനങ്ങള്‍ക്കായി ഒരുങ്ങി ടൊറൻ്റോ. സെൻ്റ് മേരീസ് സീറോ-മലങ്കര കത്തോലിക്കാ പള്ളിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 15, 16, 17 തീയതികളിൽ നടക്കുന്ന ടൊറൻ്റോ ബൈബിള്‍ കണ്‍വെന്‍ഷൻ 2025-ന്‍റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

Advertisment

പ്രശസ്ത വചന പ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ ഫാ. മാത്യു നായ്കാം പറമ്പിലിന്‍റെ (ഡിവൈൻ റിട്രീറ്റ് സെന്‍റർ, മുരിങ്ങൂർ) നേതൃത്വത്തില്‍ ഓഷവയിലെ ജനറൽ സിക്കോർസ്കി ഹാളിലാണ് (1551 Stevenson Rd N, ON L1L ON7) ബൈബിള്‍ കണ്‍വെന്‍ഷൻ നടക്കുക. ആദ്യദിനമായ ഓഗസ്റ്റ് 15-ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമാകും. തുടന്നുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെ ആയിരിക്കും കണ്‍വെന്‍ഷൻ.

ബൈബിള്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് ഓഗസ്റ്റ് 15 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കും ഓഗസ്റ്റ് 16 ശനിയാഴ്ച രാവിലെ ഒമ്പത് മണിക്കും ഓഗസ്റ്റ് 17 ഞായറാഴ്ച രാവിലെ ഒമ്പത് മണിക്കും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

കൂടാതെ ഫാ. മാത്യു നായ്കാം പറമ്പിലിന്‍റെ അഭിഷേക പ്രസംഗം, രോഗശാന്തി ആരാധന, സ്തുതി & ആരാധന, കുമ്പസാരം, മധ്യസ്ഥത പ്രാർത്ഥന തുടങ്ങിയവയും ഉണ്ടായിരിക്കുമെന്ന് ടൊറൻ്റോ സെൻ്റ് മേരീസ് സീറോ-മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ. വർഗീസ് അഞ്ചാനിത്തടത്തിൽ അറിയിച്ചു.

കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാൻ രജിസ്ട്രേഷൻ ആവശ്യമാണ്. ഓഗസ്റ്റ് 5-നകം ഗൂഗിൾ ഫോം ലിങ്ക് ഉപയോഗിച്ചോ പൈഷ് ഓഫീസുമായി ബന്ധപ്പെട്ടോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : ഫാ. വർഗീസ് അഞ്ചാനിത്തടത്തിൽ – 437-260-2630, സെബാസ്റ്റ്യൻ ജോസഫ് – 416-553-8527, ബിജി വാഴയിൽ എബ്രഹാം – 416-671-1189, ജിയോ ഐസക് – 647-832-4726.