ബെയ്ജിംഗ്: അമെരിക്കക്കെതിരേ തിരിച്ചടിച്ച് ചൈന. യുഎസ് ഇറക്കുമതിക്ക് അധിക നികുതി ഏര്‍പ്പെടുത്തിയതായി വെള്ളിയാഴ്ച ചൈനീസ് ധനകാര്യ മന്ത്രി അറിയിച്ചു. 80 ശതമാനമായിരുന്ന നികുതി 125 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്.
പുതിയ നികുതി ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. മുന്‍പ് പ്രഖ്യാപിച്ച 84 ശതമാനമായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇതാണ് 125 ശതമാനത്തിലേക്ക് ഉയര്‍ത്തിയത്.
ചൈനയുടെ താത്പര്യങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റം തുടര്‍ന്നാല്‍ ചൈന ദൃഢനിശ്ചയത്തോടെ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും അവസാനം വരെ പോരാടുകയും ചെയ്യുമെന്നും ധനകാര്യ മന്ത്രാലയം അറയിച്ചു.
ട്രംപിന്‍റെ പകരചുങ്കം നടപടി പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയാണ് ചൈനയുടെ തിരിച്ചടി. യുഎസ് കമ്പിനികള്‍ക്കെതിരായ നിയന്ത്രണങ്ങളും ലോക വ്യാപാര സംഘടനയില്‍ പരാതി നല്‍കുന്നതടമുള്ള ശക്തമായ പ്രതികാര നടപടികളിലേക്കാണ് ചൈന കടക്കുനെനതെന്നാണ് വിവരം.