ബ്രസല്‍സ്: അമെരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് തീരുവ ചുമത്തുന്നത് 90 ദിവസത്തേയ്ക്ക് മരവിപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍. പ്രതികാരച്ചുങ്കം മൂന്നുമാസത്തേയ്ക്കു നീട്ടി വച്ച അമെരിക്കന്‍ നടപടിയ്ക്ക് പിന്നാലെയാണ് ഈ തീരുമാനമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്‍റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു.
2300 കോടി ഡോളര്‍ വിലമതിക്കുന്ന അമെരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് മൂന്നു ഘട്ടമായി നികുതി ചുമത്താനായിരുന്നു യൂറോപ്യന്‍ യൂണിയന്‍റെ തീരുമാനം.
സ്വതന്ത്ര വ്യാപാരം സാധ്യമാക്കാന്‍ ലോക വ്യാപാരത്തിന്‍റെ 87 ശതമാനവും നടത്തുന്ന രാജ്യങ്ങളുമായി ആശയ വിനിമയം തുടരുമെന്നും ഉര്‍സുല പറഞ്ഞു.