/sathyam/media/media_files/2025/09/02/bbvv-2025-09-02-03-30-26.jpg)
വാഷിങ്ടൺ: ഇന്ത്യ-യുഎസ് വ്യാപാരബന്ധം ഒരു ദുരന്തമായിരുന്നുവെന്നും ഏകപക്ഷീയമായിരുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അമേരിക്കൻ ഉത്പന്നങ്ങൾക്ക് മേലുള്ള തീരുവ വെട്ടിക്കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തതായും ട്രംപ് അവകാശപ്പെട്ടു. പക്ഷേ, അത് ഏറെ വൈകിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ചൈനയിലെ ടിയാൻജിനിൽ എസ്.സി.ഒ. ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റുമായും റഷ്യൻ പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇന്ത്യയ്ക്കെതിരേ ട്രംപ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയുഎസ് വ്യാപാരം ഞാൻ മനസിലാക്കുന്നതുപോലെ വളരെ കുറച്ച് ആളുകൾക്കേ മനസിലാകൂ. അവർ നമ്മളുമായി വലിയതോതിൽ ബിസിനസ് ചെയ്യുന്നു. അവരുടെ ഉത്പന്നങ്ങൾ വലിയതോതിൽ നമ്മൾക്ക് വിൽക്കുന്നു.എണ്ണയും സൈനിക ഉത്പന്നങ്ങളും ഭൂരിഭാഗവും വാങ്ങുന്നത് റഷ്യയിൽ നിന്നാണ്. യു.എസിൽനിന്ന് അവർ വളരെക്കുറച്ച് മാത്രമേ വാങ്ങുന്നു. ഇപ്പോൾ അവർ തീരുവകളും പൂർണമായും ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷേ ഏറെ വൈകിപ്പോയി. വർഷങ്ങൾക്ക് മുൻപേ അവർ ഇങ്ങനെ ചെയ്യണമായിരുന്നു.
ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ ചുമത്തിയതിനെ ന്യായീകരിച്ചാണ് ട്രംപ് തിങ്കളാഴ്ച സാമൂഹിക സാമൂഹികമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചത്. അമേരിക്കൻ ഉത്പന്നങ്ങൾക്ക് മേലുള്ള തീരുവ ഒഴിവാക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തെന്നും അദ്ദേഹം അവകാശപ്പെട്ടു.