നാല് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് താരിഫിൽ ഇളവ് വരുത്തി ട്രംപ് ഭരണകൂടം, രണ്ടാഴ്ചയ്ക്കുള്ളിൽ അന്തിമ തീരുമാനം

New Update
‘Won’t back down’: Donald Trump on sweeping tariffs on imports from across the globe

വാഷിങ്ടൺ: നാല് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ചില ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കാനും ചില ഉൽപ്പന്നങ്ങളുടെ തീരുവ കുറയ്ക്കാനും ട്രംപ് ഭരണകൂടം തീരുമാനിച്ചു. അർജന്റീന, ഇക്വഡോർ, ഗ്വാട്ടിമാല, എൽ സാൽവഡോർ എന്നീ രാജ്യങ്ങളുമായുണ്ടാക്കിയ പുതിയ വ്യാപാരക്കരാറുകളുടെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന തീരുമാനം.

Advertisment

ഈ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ചെയ്യുന്ന ചില ഭക്ഷ്യവസ്തുക്കളുടെ താരിഫ് നീക്കാനുള്ള തീരുമാനം ഉടൻ നിലവിൽ വരും. പുതിയ കരാറുകളിലൂടെ യു.എസ്. കമ്പനികൾക്ക് ഈ രാജ്യങ്ങളിലെ വിപണികളിൽ കൂടുതൽ വ്യാപാരം ചെയ്യാനാകും. കാപ്പി, വാഴപ്പഴം തുടങ്ങിയ ഭക്ഷ്യവസ്‌തുക്കളുടെ വില കുറയ്ക്കുന്നതിന് ഈ കരാറുകൾ സഹായിക്കുമെന്ന ട്രംപ് അറിയിച്ചു. ഈ നാല് രാജ്യങ്ങളുമായുള്ള മിക്ക കരാറുകളും അടുത്ത രണ്ടാഴ്ചക്കുള്ളിൽ അന്തിമമാക്കുമെന്നാണ് സൂചന.

പുതിയ കരാറുകൾ പ്രകാരം, എൽ സാൽവഡോർ, ഗ്വാട്ടിമാല, അർജന്റീന എന്നിവിടങ്ങളിൽ നിന്നുള്ള മിക്ക സാധനങ്ങൾക്കും നിലവിലെ 10% തീരുവ നിലനിർത്തും. എന്നാൽ, അമേരിക്കയിൽ ഉത്പാദിപ്പിക്കാത്ത വാഴപ്പഴം, ഇക്വഡോറിൽ കാപ്പി തുടങ്ങിയ ഉൽപ്പന്നങ്ങളുടെ യു.എസ്. തീരുവ ഒഴിവാക്കും. ഈ വർഷം തന്നെ കരാർ ഒപ്പിട്ടേക്കും. കാപ്പി, വാഴപ്പഴം, മറ്റ് പഴങ്ങൾ എന്നിവയുടെ വില കുറയ്ക്കുന്നതിലേക്ക് നയിക്കുന്ന പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് നേരത്തെ സൂചന നൽകിയിരുന്നു.

അതേസമയം, മറ്റൊരു പ്രധാന ലാറ്റിൻ അമേരിക്കൻ രാജ്യമായ ബ്രസീലുമായും അമേരിക്കയുടെ വ്യാപാര ചർച്ചകൾ പുരോഗമിക്കുകയാണ്. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ബ്രസീൽ വിദേശകാര്യ മന്ത്രി മൗറോ വീരയുമായി കൂടിക്കാഴ്ച നടത്തി. ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉത്പാദകരും കയറ്റുമതിക്കാരും ആണെങ്കിലും, ബ്രസീലിൽ നിന്നുള്ള യു.എസിലേക്കുള്ള കയറ്റുമതിക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 50% തീരുവ വലിയ വെല്ലുവിളിയായി തുടരുകയാണ്.

Advertisment