സ്വയം നാടുകടന്നാൽ 1000 ഡോളർ; അനധികൃത കുടിയേറ്റക്കാർക്ക് ട്രംപ് ഭരണകൂടത്തിൻ്റെ ഓഫർ

New Update
Fxfgvh

ട്രംപ് ഭരണകൂടം ഒരു പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നു. യുഎസിൽ അനധികൃതമായി താമസിക്കുന്ന കുടിയേറ്റക്കാർ സ്വമേധയാ രാജ്യം വിടുകയാണെങ്കിൽ അവർക്ക് 1,000 ഡോളർ നൽകുന്നതാണ് ഈ പദ്ധതി. ഈ പദ്ധതിയിലൂടെ നികുതിദായകർക്ക് വലിയ തുക ലാഭിക്കാൻ സാധിക്കുമെന്ന് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെ പിടികൂടി നാടുകടത്തുന്നതിനേക്കാൾ വളരെ കുറഞ്ഞ ചിലവിൽ ഇത് നടപ്പാക്കാൻ സാധിക്കുമെന്നാണ് ഡി എച്ച് എസ് പറയുന്നത്.

Advertisment

സി ബി പി ഹോം ആപ്പ് ഉപയോഗിച്ച് കുടിയേറ്റക്കാർക്ക് അറസ്റ്റ് ഒഴിവാക്കാം. അവർ രാജ്യം വിടുകയാണെങ്കിൽ വിമാന യാത്രാ ചെലവുകൾ ഡി എച്ച് എസ് വഹിക്കുകയും, അവർ രാജ്യം വിട്ടെന്ന് സ്ഥിരീകരിച്ച ശേഷം 1,000 ഡോളർ നൽകുകയും ചെയ്യും. ഒരു അനധികൃത കുടിയേറ്റക്കാരനെ അറസ്റ്റ് ചെയ്ത് നാടുകടത്താൻ ശരാശരി 17,000 ഡോളറാണ് ചെലവ് വരുന്നത്. എന്നാൽ പുതിയ പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും ഒരു മില്യൺ ഡോളർ വരെ ലാഭിക്കാൻ കഴിയുമെന്നാണ് ഡി എച്ച് എസ് കണക്കാക്കുന്നത്.

സ്വയം നാടുകടത്തൽ ഏറ്റവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ രീതിയാണെന്ന് ഡി എച്ച് എസ് സെക്രട്ടറി ക്രിസ്റ്റി നോം അഭിപ്രായപ്പെട്ടു. അനധികൃത കുടിയേറ്റക്കാരെ നാടുകടത്താൻ കൂടുതൽ കർശനമായ നടപടികളാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്. ട്രംപിൻ്റെ രണ്ടാം വരവിലെ ആദ്യ 100 ദിവസത്തിനുള്ളിൽ, ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് (ഐ സി ഇ) ഏകദേശം 66,000 അനധികൃത കുടിയേറ്റക്കാരെ ഇതിനോടകം നാടുകടത്തി