അടച്ചു പൂട്ടൽ മൂലം 4,000 പേരെയെങ്കി ലും പിരിച്ചു വിട്ടുവെന്നു ട്രംപ് ഭരണകൂടം കോടതിയിൽ

New Update
Gyg

സർക്കാർ അടച്ചു പൂട്ടിയതിനാൽ 4,000 ഫെഡറൽ ജീവനക്കാരെയെങ്കിലും പിരിച്ചു വിടേണ്ടി വന്നുവെന്നു ട്രംപ് ഭരണകൂടം വെള്ളിയാഴ്ച്ച കോടതിയിൽ എഴുതിക്കൊടുത്തു. കുറഞ്ഞത് 7 ക്യാബിനറ്റ്-തല ഏജൻസികളിൽ പിരിച്ചു വിടൽ ബാധകമാണെന്നു ഡിസ്ട്രിക്ട് കോർട്ട് ഓഫ് നോർത്തേൺ കലിഫോർണിയയെ അവർ അറിയിച്ചു.

Advertisment

പിരിച്ചു വിടലിനും ഫെഡറൽ ഫണ്ടിംഗ് പാഴാകുന്നതിനും എതിരെ ഫെഡറൽ ജീവനക്കാരുടെ യൂണിയനുകൾ സമർപ്പിച്ച പരാതികൾ പരിഗണിക്കെയാണ് കോടതിയെ സർക്കാർ ഇത് അറിയിച്ചത്.

പിരിച്ചു വിടൽ ഏറ്റവും ബാധിച്ചത് ട്രെഷറി ഡിപ്പാർട്മെന്റ് (1,446 ജീവനക്കാർ), ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് (1,200 വരെ) എന്നിവയെയാണ്.

എജുക്കേഷൻ ഡിപ്പാർട്മെന്റ് 466 പേരെ പിരിച്ചു വിട്ടു. ഹൗസിംഗ്-അർബൻ ഡെവലപ്മെന്റ് 442, കോമേഴ്സ് 315, എനർജി 187, ഹോംലാൻഡ് സെക്യൂരിറ്റി 176.

മറ്റു ഏജൻസികൾ പൊതുവായ പിരിച്ചു വിടൽ നോട്ടീസ് നൽകിയെന്നു ജസ്റ്റിസ് ഡിപ്പാർട്മെന്റ് കോടതിയെ അറിയിച്ചു. ഇ പി എ 20-30 ജീവനക്കാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

പിരിച്ചു വിടൽ നോട്ടീസ് 30-60 ദിവസത്തേക്ക് ആയതിനാൽ കോടതി താത്കാലികമായി അത് തടയുന്നതിൽ അർഥമില്ലെന്ന് ജസ്റ്റിസ് ഡിപ്പാർട്മെന്റ് വാദിച്ചു.

Advertisment