ഐ വി എഫ് ചെലവുകൾ കുറയ്ക്കാനു 32 നടപടികൾ ട്രംപ് പ്രഖ്യാപിച്ചു

New Update
Bhb

ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐ വി എഫ്) നടത്തുന്നവർക്ക് ഇൻഷുറൻസ് ലഭ്യമാക്കാനും മരുന്നിനു വില കുറയ്ക്കാനുമുള്ള രണ്ടു നടപടികൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച്ച പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പു പ്രചാരണ കാലത്തു നൽകിയ വാഗ്ദാനം അനുസരിച്ചാണിത്.

Advertisment

കമ്പനികൾ ഹെൽത്ത് ഇൻഷുറൻസിന്റെ ഭാഗമായി ഐ വി എഫിനും ഇൻഷുറൻസ് നൽകണമെന്നു നിർദേശിക്കുമെന്നു ട്രംപ് പറഞ്ഞു. മരുന്ന് വില കുറയ്ക്കാൻ ധാരണ ആയിട്ടുണ്ട്.

തൊഴിൽ ഉടമകൾക്കു സ്വന്തം ഇഷ്ട പ്രകാരം സഹകരിക്കാമെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് നടപ്പാക്കാൻ സമയമെടുക്കും. തൊഴിലുടമയുടെ സംഭവനയെ ആശ്രയിച്ചാവും പ്രീമിയം. ലോകത്തെ ഏറ്റവും വലിയ ഫെർട്ടിലിറ്റി ഔഷധ നിർമാതാക്കളായ ഇ എം ഡി സെറോനോ മരുന്നിനു വില കുറയ്ക്കാൻ സമ്മതിച്ചിട്ടുണ്ടെന്നു ട്രംപ് പറഞ്ഞു. ഗൊണാൽ-എഫ് ഉൾപ്പെടെയുള്ള മരുന്നുകൾക്കു കുറയും.

ഇക്കാര്യം ഇ എം ഡി സെറോനോ വൈസ് പ്രസിഡന്റ് ലിബ്ബി ഹോൺ സ്ഥിരീകരിച്ചു. എല്ലാ മരുന്നുകൾക്കും 84% ഡിസ്കൗണ്ട് നൽകുമെന്ന് അവർ അറിയിച്ചു.

പെർഗോവെറീസ് എന്ന മരുന്ന് എഫ് ഡി എയുടെ നാഷണൽ പ്രയോറിറ്റി വൗച്ചർ പ്രോഗ്രാമിൽ ഉൾപെടുത്താൻ വിലയിരുത്തലിനു നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

Advertisment