യുഎസ് ശാസ്ത്ര ഗവേഷണത്തിന് നിർമിത ബുദ്ധി ശക്തി: ‘ജെനസിസ് മിഷൻ’ പ്രഖ്യാപിച്ച് ട്രംപ്

New Update
Trump

വാഷിങ്ടൻ ഡി.സി: രാജ്യത്തെ ശാസ്ത്ര ഗവേഷണ ശേഷി ഗണ്യമായി വർധിപ്പിക്കുന്നതിനായി നിർമിത ബുദ്ധി വ്യാപകമായി ഉപയോഗിക്കാൻ ശാസ്ത്ര ഏജൻസികൾക്ക് നിർദ്ദേശം നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു. 'ജെനസിസ് മിഷൻ' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പദ്ധതിക്ക് തിങ്കളാഴ്ചയാണ് വൈറ്റ് ഹൗസിൽ തുടക്കമായത്.

Advertisment

ഊർജ വകുപ്പ് ഉൾപ്പെടെയുള്ള പ്രധാന ശാസ്ത്ര ഏജൻസികളോട് എഐ സാങ്കേതികവിദ്യ വിപുലമായി ഉപയോഗിക്കാനാണ് ഈ ഉത്തരവിലൂടെ നിർദേശിച്ചിരിക്കുന്നത്. ഔഷധങ്ങൾ, ഊർജ ഉൽപാദനം, എൻജിനീയറിങ് തുടങ്ങിയ സുപ്രധാന മേഖലകളിലെ കണ്ടെത്തലുകൾ ഇത് വഴി വേഗത്തിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. വൈറ്റ് ഹൗസ് ഓഫിസ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പോളിസി മേധാവി മൈക്കിൾ ക്രാറ്റ്സിയോസ് ഈ നീക്കത്തിന് പിന്തുണ നൽകിയിട്ടുണ്ട്.

ഈ മിഷനിൽ ഊർജ വകുപ്പിന്റെ പങ്ക് നിർണ്ണായകമാണ്. ഡിഒഇയുടെ 17 ദേശീയ ലബോറട്ടറികളിലുള്ള ബൃഹത്തായ ഡാറ്റാസെറ്റുകൾ എഐ ഉപയോഗിച്ച് വിശകലനം ചെയ്യുമെന്ന് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് അറിയിച്ചു. ഇത് ശാസ്ത്രീയ കണ്ടെത്തലുകളുടെയും നവീകരണത്തിന്റെയും വേഗത ഗണ്യമായി വർധിപ്പിക്കും.

സർക്കാർ കൈവശമുള്ള ശാസ്ത്രീയ ഡാറ്റാസെറ്റുകളും കംപ്യൂട്ടിങ് സൗകര്യങ്ങളും എഐ ടൂളുകൾക്ക് എളുപ്പത്തിൽ വായിക്കാൻ കഴിയുന്ന രൂപത്തിലാക്കി മാറ്റും. ഈ സൗകര്യങ്ങൾ യൂണിവേഴ്സിറ്റി ഗവേഷകർ, സ്വകാര്യ കമ്പനികൾ, ദേശീയ സുരക്ഷാ വിദഗ്ദ്ധർ എന്നിവർക്കെല്ലാം ലഭ്യമാക്കും. എഐയുടെ ഉപയോഗത്തിലൂടെ നൂതനമായ സിമുലേഷനുകൾ 10,000 മുതൽ 100,000 ഇരട്ടി വരെ വേഗത്തിലാക്കാൻ കഴിയുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.

Advertisment