/sathyam/media/media_files/2025/10/24/cff-2025-10-24-05-17-11.jpg)
റഷ്യയുടെ മേൽ കടുത്ത ഉപരോധം ഏർപ്പെടുത്തുന്നു എന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച്ച പ്രഖ്യാപിച്ചു. ബുഡാപെസ്റ്റിൽ പ്രസിഡന്റ് പുട്ടിനുമായി നടത്താനിരുന്ന കൂടിക്കാഴ്ച്ച റദ്ദാക്കിയതിനു പിന്നാലെയാണ് യുക്രൈൻ യുദ്ധത്തിൻ്റെ പേരിൽ ശക്തമായ നടപടികളിലേക്ക് ട്രംപ് നീങ്ങിയത്.
റഷ്യയുടെ ഏറ്റവും വലിയ എണ്ണ കമ്പനികളായ റോസ്നെഫ്റ്, ലുക്കോയിൽ എന്നിവ ഉപരോധത്തിനു കീഴിൽ വന്നു. റഷ്യൻ എണ്ണ കൊണ്ടുപോകുന്ന കപ്പലുകൾ തടയും.
ഈ രണ്ടു എണ്ണ കമ്പനികളും ക്രെംലിൻറെ യുദ്ധത്തിനു സഹായിക്കുന്ന ഇരട്ട എൻജിനുകൾ ആണെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെന്നറ്റ് ചൂണ്ടിക്കാട്ടി. യുക്രൈൻ യുദ്ധം ആരംഭിച്ച ശേഷം യുഎസ് റഷ്യയ്ക്കെതിരെ എടുക്കുന്ന ഏറ്റവും ശക്തമായ നടപടിയാണിത്.
നേറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുമായി ചർച്ച നടത്തിയ ട്രംപ് രോഷത്തോടെയാണ് പ്രഖ്യാപനം നടത്തിയത്. "ഓരോ തവണയും വ്ളാദിമിറുമായി സംസാരിക്കുമ്പോഴും വളരെ നല്ല സംഭാഷണമാണ് ഉണ്ടാവാറുള്ളത്, പക്ഷെ അതൊന്നും ഫലപ്രാപ്തിയിൽ എത്തിയില്ല," അദ്ദേഹം പറഞ്ഞു.
ഉച്ചകോടി കൊണ്ടും പ്രയോജനം ഉണ്ടാവില്ലെന്നു ബോധ്യപ്പെട്ടതു കൊണ്ടാണ് അത് റദ്ദാക്കിയത്. "ഇത് വമ്പൻ ഉപരോധമാണ്," ട്രംപ് പറഞ്ഞു. "അവരുടെ ഏറ്റവും വലിയ രണ്ടു എണ്ണ കമ്പനികൾക്കെതിരെ. ഇത് നീണ്ടു പോകാതെ യുദ്ധം തീരും എന്നു പ്രത്യാശിക്കുന്നു."
ഉപരോധം നടപ്പാക്കുന്നത് ഫലപ്രദമായാൽ മാത്രമേ അതു കൊണ്ട് പ്രയോജനം ഉണ്ടാവൂ എന്ന് നിരീക്ഷകർ പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കും ഉപരോധം വേണ്ടി വരാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us