/sathyam/media/media_files/2026/01/19/v-2026-01-19-04-35-43.jpg)
ഗാസയുടെ പുനർ നിർമാണത്തിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 'ബോർഡ് ഓഫ് പീസ്' അംഗമായി വേൾഡ് ബാങ്ക് പ്രസിഡന്റും ഇന്ത്യൻ വംശജനുമായ അജയ് ബംഗയെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്തു.
2023ൽ അന്നത്തെ പ്രസിഡന്റ് ജോ ബൈഡൻ നാമനിർദേശം ചെയ്ത ഇന്ത്യക്കാരൻ പരിചയ സമ്പന്നനായ സാമ്പത്തിക വിദഗ്‌ധനാണ്.
മഹാരാഷ്ട്രയിൽ സിഖ് കുടുംബത്തിൽ ജനിച്ച ബംഗയുടെ പിതാവ് സൈനിക ഉദ്യോഗസ്ഥൻ ആയിരുന്നു. ജനറൽ അറ്റ്ലാന്റിക്കിൽ വൈസ് ചെയർമാൻ ആയിരുന്ന ബംഗാ മാസ്റ്റർകാർഡ് പ്രസിഡന്റ്, സി ഇ ഓ എന്നീ നിലകളിലും പ്രവർത്തിച്ചു.
ഇസ്രയേൽ എതിർക്കുന്നു
ബോർഡിനെ ഇസ്രയേൽ അംഗീകരിച്ചിട്ടില്ലെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. "ഇസ്രയേലിനോട് അഭിപ്രായം ചോദിക്കാതെയാണ് നിയമനങ്ങൾ നടത്തിയത്. ഈ രാജ്യത്തിൻറെ നയങ്ങൾക്കു വിരുദ്ധവുമാണ്."
യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോയെ എതിർപ്പു അറിയിക്കാൻ നെതന്യാഹു വിദേശകാര്യ മന്ത്രി ഗിദെയോൻ സാറിനെ ചുമതലപ്പെടുത്തി.
തുർക്കി പ്രസിഡൻറ് റസിപ് ഉർദൂഗനെ ബോർഡിൽ ഉൾപ്പെടുത്തിയതിൽ ഇസ്രയേലിന് എതിർപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us