പോർട്ട്ലാൻഡിൽ ആവശ്യമെങ്കിൽ ‘പൂർണ്ണശക്തി’ പ്രയോഗിക്കാൻ സൈന്യത്തിന് അനുമതി നൽകി ട്രംപ്

New Update
Untitledtrmpp

പോർട്ട്ലാൻഡ് നഗരത്തിൽ ആവശ്യമെങ്കിൽ ‘പൂർണ്ണശക്തി’ (ഫുൾ ഫോഴ്സ്) പ്രയോഗിക്കാൻ സൈന്യത്തിന് അനുമതി നൽകിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ആഭ്യന്തര കലാപ സാധ്യത പരിഗണിച്ച് ഓറിഗനിലേക്ക് സൈന്യത്തെ അയയ്ക്കാൻ പ്രതിരോധ സെക്രട്ടറിക്ക് നിർദേശം നൽകിയതായും അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

Advertisment

ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയുടെ അഭ്യർഥന മാനിച്ചാണ് നടപടിയെന്നും ട്രംപ് വ്യക്തമാക്കി. ഈ ഉത്തരവ് പെന്റഗണിലെ പല ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചു. കൂടാതെ, ആഭ്യന്തര നിയമങ്ങൾ നടപ്പാക്കാൻ ഫെഡറൽ സൈന്യത്തെ ഉപയോഗിക്കുന്നതിൽ നിന്ന് പ്രസിഡന്റിനെ പൊതുവെ വിലക്കുന്ന 1878ലെ പോസ് കോമിറ്റാറ്റസ് ആക്ട് ഉൾപ്പെടെയുള്ള നിയമപരമായ സാധുതകളെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.

ഫെഡറൽ ഏജന്റുമാരുടെ സാന്നിധ്യം നഗരത്തിൽ പ്രശ്നങ്ങളുണ്ടാക്കുമെന്നും അവർ ഇങ്ങോട്ട് വരേണ്ട ആവശ്യമില്ലെന്നും പോർട്ട്ലാൻഡ് മേയർ കീത്ത് വിൽസൺ മുന്നറിയിപ്പ് നൽകി. സംഘർഷമുണ്ടാക്കാനുള്ള ശ്രമത്തിൽ വീഴരുതെന്ന് സെനറ്റർ ജെഫ് മെർക്ക്ലി (ഡെമോക്രാറ്റ്) നഗരവാസികളോട് അഭ്യർത്ഥിച്ചു.

Advertisment