/sathyam/media/media_files/2025/04/26/E92Ug9lHAwSqvCA5oNUz.jpg)
ന്യൂയോർക്ക്: ന്യൂയോർക്ക് ഗവർണർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി നസ്സാവു കൗണ്ടി എക്സിക്യൂട്ടീവ് ബ്രൂസ് ബ്ലേക്ക്‌മാനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഔദ്യോഗികമായി പിന്തുണച്ചു. റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രമുഖ നേതാവ് എലീസ് സ്റ്റെഫാനിക് മത്സരരംഗത്തുനിന്ന് പിന്മാറിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ നിർണ്ണായക പ്രഖ്യാപനം.
ബ്ലേക്ക്‌മാൻ പൂർണ്ണമായും ‘മാഗ’ ( മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ) നയങ്ങൾ പിന്തുടരുന്ന വ്യക്തിയാണെന്നും, ക്രമസമാധാന പാലനത്തിലും കുടിയേറ്റ നിയന്ത്രണത്തിലും അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. പാർട്ടിയിൽ ഭിന്നത ഒഴിവാക്കാനാണ് താൻ പിന്മാറുന്നതെന്ന് എലീസ് സ്റ്റെഫാനിക് ശനിയാഴ്ച അറിയിച്ചിരുന്നു.
ട്രംപിന്റെ പിന്തുണയിൽ താൻ കടപ്പെട്ടിരിക്കുന്നുവെന്നും ന്യൂയോർക്കിനെ കൂടുതൽ സുരക്ഷിതവും ജീവിത ചെലവ് കുറഞ്ഞതുമായ നഗരമാക്കി മാറ്റാൻ ട്രംപുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ബ്ലേക്ക്‌മാൻ പ്രതികരിച്ചു. 2002ന് ശേഷം ന്യൂയോർക്കിൽ റിപ്പബ്ലിക്കൻ ഗവർണർ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്ന ചരിത്രം തിരുത്തിക്കുറിക്കാനാണ് ബ്ലേക്ക്‌മാനിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്. നിലവിലെ ഡെമോക്രാറ്റിക് ഗവർണർ കാത്തി ഹോക്കലിനെതിരെ ശക്തമായ പോരാട്ടത്തിനാണ് റിപ്പബ്ലിക്കൻ ക്യാംപ് ഒരുങ്ങുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us