12 രാജ്യങ്ങളിൽ നിന്നുള്ളവർക്കു ട്രംപ് പ്രവേശനം നിരോധിച്ചു; 7 രാജ്യക്കാർക്കു ഭാഗിക നിരോധനം

New Update
Hghbvgg

പന്ത്രണ്ടു രാജ്യങ്ങളിൽ നിന്നുള്ളവർക്കു യുഎസിൽ പ്രവേശനം നിരോധിക്കുന്ന ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ബുധനാഴ്ച്ച ഒപ്പുവച്ചു. രാജ്യ സുരക്ഷയ്ക്കു ഭീഷണി ഉയർത്തുന്നവരാണ് ഇവരെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment

ഉത്തരവിൽ അദ്ദേഹം പറഞ്ഞു: "ദേശരക്ഷ പരിഗണിച്ചു താഴെ പറയുന്ന 12 രാജ്യങ്ങളിൽ നിന്നുള്ളവർക്കു യുഎസിൽ പ്രവേശനം പൂർണമായി നിരോധിക്കാൻ ഞാൻ തീരുമാനിച്ചു: അഫ്ഘാനിസ്ഥാൻ, ബർമ, ഛാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വിറ്റോറിയൽ ഗിനിയ, എറിട്രിയ, ഹെയ്ത്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമെൻ."  

മറ്റു ഏഴു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഭാഗികമായ നിരോധനം ഉണ്ടാവും: ബുറുണ്ടി, ക്യൂബ, ലാവോസ്, സിറാ ലിയോൺ, ടോഗോ, തുർക്മെനിസ്ഥാൻ, വെനെസ്വേല.

കുടിയേറ്റക്കാർക്കും അല്ലാത്തവർക്കും ഈ നിരോധനം ബാധകമാണെന്ന് ഉത്തരവിൽ പറയുന്നു.

Advertisment