വാഷിങ്ടൻ : മുട്ട വില ഉയരുന്നത് പിടിച്ചുനിർത്തുമെന്നും അതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചെന്ന് ട്രംപ്. യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത വിഷയങ്ങളിലൊന്നായിരുന്നു അമേരിക്കയിലെ മുട്ടയുടെ വിലക്കയറ്റം.
മൂന്ന് മാസങ്ങൾക്കു മുൻപ് ഒരു ഡോളറിനു താഴെയായിയുന്ന ഒരു ഡസൻ മുട്ടയുടെ വില ഇപ്പോൾ അഞ്ചു ഡോളറിനടുത്താണ് . പലപ്പോഴും കടകളിൽ മുട്ടകൾ ലഭ്യമല്ലാത്ത അവസ്ഥയാണ്. മുട്ടയുടെ വില കുതിച്ചുയരുന്നതാണ് അമേരിക്കക്കാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. മുട്ട വില ഉയരുന്നത് പിടിച്ചുനിർത്തുമെന്നും അതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചെന്നും ട്രംപ് പറഞ്ഞു.
മുൻ പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനങ്ങളാണ് മുട്ടയുടെ വില കൂടാൻ ഇടയാക്കിയതെന്നും വിലകുറക്കാൻ ഞങ്ങൾ കഠിന പ്രയത്‌നം തന്നെ നടത്തുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ ജനതക്ക് താങ്ങാവുന്ന നിലയിലേക്ക് ജീവിത രീതി എത്തിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. പക്ഷിപ്പനിയെ തുടർന്നാണ് യുഎസിൽ മുട്ട വില വർധിച്ചത്. ലക്ഷക്കണക്കിന് കോഴികളെയാണ് പക്ഷിപ്പനിയെ തുടർന്ന് കൊന്നിരുന്നത്.
2024 അവസാനത്തോടെ മാത്രം 20 ദശലക്ഷത്തിലധികം കോഴികളെ കൊന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ മുട്ട വിതരണം പ്രതിസന്ധിയിലായി. ബൈഡന്റെ പിഴവാണ് ഇതിലേക്ക് നയിച്ചതെന്നാണ് ട്രംപ് ആരോപിക്കുന്നത്.