ഷിക്കാഗോയിൽ റെയിൽ പദ്ധതിക്കുള്ള പണം ട്രംപ് തടഞ്ഞു; അടച്ചുപൂട്ടൽ തീർക്കാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു

New Update
Trump

യുഎസ് സർക്കാർ അടച്ചുപൂട്ടൽ മൂന്നാം ദിവസത്തിൽ എത്തിയപ്പോൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മോക്രാറ്റുകൾ ഭരിക്കുന്ന ഷിക്കാഗോയിൽ ഒരു റയിൽ പദ്ധതിക്കുള്ള $2.1 ബില്യൺ ഫെഡറൽ സഹായം പിൻവലിച്ചു.

Advertisment

അടച്ചു പൂട്ടൽ അവസാനിപ്പിക്കാൻ വെള്ളിയാഴച്ച സെനറ്റിൽ നടന്ന ശ്രമവും പരാജയപ്പെട്ടിരുന്നു. ആരോഗ്യ രക്ഷാ പദ്ധതികൾക്കു ധനസഹായം പുനഃസ്ഥാപിക്കണം എന്ന ആവശ്യത്തിൽ ഡെമോക്രാറ്റുകൾ ഉറച്ചു നിന്നു. എന്നാൽ അനധികൃത കുടിയേറ്റക്കാർക്ക് ആരോഗ്യ രക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കാനാണ് അവർ ശ്രമിക്കുന്നതെന്നു റിപ്പബ്ലിക്കൻ പാർട്ടി ആരോപിക്കുന്നു.

ഷിക്കാഗോ റെയിൽ പദ്ധതിക്കുള്ള സഹായം നിർത്തിവച്ചതായി വൈറ്റ് ഹൗസ് ബജറ്റ് ഓഫിസ് ഡയറക്റ്റർ റസൽ വോട്ട് ആണ് എക്സിൽ അറിയിച്ചത്. 'വംശീയതയുടെ അടിസ്ഥാനത്തിൽ നൽകിയ കരാറിനു പണം ലഭ്യമാക്കുന്നത് തടയുന്നു' എന്നാണ് അദ്ദേഹം പറയുന്നത്.

ബുധനാഴ്ച്ച 16 ഡെമോക്രാറ്റിക സ്റ്റേറ്റുകൾക്കു ട്രംപ് $26 ബില്യൺ തടഞ്ഞിരുന്നു. അതിലൊന്ന് സെനറ്റ് മൈനോറിറ്റി ലീഡർ ചക് ഷൂമറുടെയും ഹൗസ് മൈനോറിറ്റി ലീഡർ ഹക്കീം ജെഫ്റിസിന്റെയും നഗരമായ ന്യൂ യോർക്കിലെ $18 ബില്യൺ ഗതാഗത പദ്ധതികൾക്കുള്ളതാണ്.

അടച്ചു പൂട്ടൽ മൂലം ആയിരക്കണക്കിനു ഫെഡറൽ ജീവനക്കാരെ പിരിച്ചു വിടുന്നത് തുടരുന്നുണ്ടെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് അറിയിച്ചു.

Advertisment