ന്യൂ ജഴ്സി റാലിയിൽ ബൈഡനെ വിഡ്ഢിയെന്നു വിളിച്ചു ട്രംപ്, ഡഗ് ബർഗം വി പി സ്ഥാനാർഥിയാവുമെന്നു അഭ്യൂഹം

New Update
cxsertyu

ന്യൂ ജഴ്‌സി: ന്യൂ ജഴ്‌സിയിൽ ശനിയാഴ്ച നടന്ന ഡൊണാൾഡ് ട്രംപിന്റെ പടുകൂറ്റൻ റാലിയിൽ പ്രത്യേക അതിഥിയായി പങ്കെടുത്ത നോർത്ത് ഡക്കോട്ട ഗവർണർ ഡഗ് ബർഗം റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാകും എന്ന അഭ്യൂഹം ശക്തിപ്പെട്ടു. 'ട്രംപ് ഫോഴ്സ് വൺ' വിമാനത്തിൽ ട്രംപിനൊപ്പം പറന്ന ബർഗം മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയെങ്കിലും ട്രംപ് ഒന്നും സ്ഥിരീകരിച്ചില്ല. 

Advertisment

കടൽക്കര റാലിയിൽ ഭാര്യ കാത്‌റിനുമൊത്താണ് ബർഗം പങ്കെടുത്തത്. വിമാനത്തിന്റെ പിൻഭാഗത്തു അവർ ട്രംപുമൊത്തു രഹസ്യ സംഭാഷണത്തിൽ ആയിരുന്നുവെന്നു 'ന്യൂ യോർക്ക് പോസ്റ്റ്'  റിപ്പോർട്ട് ചെയ്തു.നിക്കി ഹേലിയെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി താൻ തിരഞ്ഞെടുക്കില്ലെന്നു വ്യക്തമാക്കിയ ട്രംപ് പക്ഷെ ബർഗമിനെ കുറിച്ചു മിണ്ടിയില്ല. "നിക്കി ഹേലിക്കു ആശംസകൾ, പക്ഷെ അവർ എന്റെ പരിഗണനയിൽ ഇല്ല," ട്രംപ് ട്രൂത് സോഷ്യലിൽ കുറിച്ചു.

ന്യൂ ജഴ്സിയിലെ വൈൽഡ്‌വുഡിൽ നടന്ന റാലിയിൽ 80,000 മുതൽ 100,000 വരെ വരുന്ന ജനക്കൂട്ടം ട്രംപിനെ ആവേശഭരിതനാക്കിയപ്പോൾ അദ്ദേഹം പ്രസിഡന്റ് ജോ ബൈഡനെതിരെ ആഞ്ഞടിച്ചു. "നമ്മുടെ രാജ്യത്തിൻറെ ഏറ്റവും മോശപ്പെട്ട 10 പ്രസിഡന്റുമാരിൽ ഒരാളാണ് ഈ ബുദ്ധികെട്ടവൻ," ട്രംപ് പറഞ്ഞു.

"അയാൾ വിഡ്ഢിയാണ്, മിടുക്കനല്ല. ഒരിക്കലും ആയിരുന്നില്ല."എന്നും വിഡ്ഢിയെന്നു കണക്കാക്കപ്പെട്ടിരുന്നയാളാണ് ബൈഡൻ. അയാൾ വൃത്തികെട്ടവനാണ്. അയാളുടെ മുഖംമൂടി അഴിഞ്ഞു പോയി. ലോകം മുഴുവൻ അയാളെ നോക്കി ചിരിക്കയാണ്."  

തനിക്കെതിരായ കേസുകളെ കുറിച്ചും ട്രംപ് പരാമർശിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനാർഥി വൈകാതെ പുറത്തു വരുമെന്നും സൂചിപ്പിച്ചു. "തയ്യാറെടുക്കുക," ട്രംപ് പറഞ്ഞു.  ബർഗം അൽപനേരം സംസാരിച്ചു.  

 

 

 

 

donald-trumb