ഫെന്റണിൽ മയക്കുമരുന്ന് വെപ്പൺ ഓഫ് മാസ് ഡിസ്ട്രക്ഷൻ എന്നു ട്രംപ്

New Update
Trump

അമേരിക്കയിൽ നിരവധി മരണങ്ങൾക്കു കാരണമായ ഫെന്റണിൽ സർവം സംഹാരിയായ ആയുധമായി (ഡബ്ലിയു എം ഡി) പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. സിന്തെറ്റിക് മയക്കുമരുന്ന് ദേശീയ സുരക്ഷയ്ക്കു ഭീഷണി ആണെന്നു ചൂണ്ടിക്കാട്ടി, അതു കടത്തിക്കൊണ്ടു വരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു. അദ്ദേഹം വ്യക്തമാക്കി.

Advertisment

"ഇന്ന് ഞാൻ ഒപ്പുവയ്ക്കുന്ന എക്സിക്യൂട്ടീവ് ഓർഡറിലൂടെ ഫെന്റണിൽ സർവം സംഹാരിയായ ആയുധമാണെന്നു നമ്മൾ പ്രഖ്യാപിക്കയാണ്," ട്രംപ് പറഞ്ഞു. "ഇതിന്റെ സംഹാര ശേഷി ബോംബിനു പോലുമില്ല."

വർഷം തോറും ഫെൻ്റണിൽ രണ്ടു മൂന്നു ലക്ഷം പേരെ കൊല്ലുന്നുണ്ടെന്നു ട്രംപ് ചൂണ്ടിക്കാട്ടി. "അമേരിക്കൻ കുടുംബങ്ങളെ അത് തകർക്കുകയാണ്.

അമേരിക്കയുടെ ശത്രുക്കൾ ജനങ്ങളെ കൊന്നൊടുക്കാൻ അത് കടത്തിക്കൊണ്ടു വരുന്നു."

എന്നാൽ അത്തരം കടത്തു 50% കുറയ്ക്കാൻ തന്റെ ഭരണത്തിനു കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു.

Advertisment