നിലപാട് മാറ്റി ട്രംപ്: 'ചൈനയ്ക്കു ഇറാനിൽ നിന്നു വേണ്ടത്ര എണ്ണ വാങ്ങാം'

New Update
Nhjvcgv

ഇറാനിൽ നിന്ന് ഒരു രാജ്യവും എണ്ണ വാങ്ങാൻ പാടില്ല എന്ന നിലപാട് തിരുത്തി പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. മാത്രമല്ല, ചൈനയ്ക്കു ഇറാനിൽ നിന്നു വേണ്ടത്ര എണ്ണ വാങ്ങാമെന്നും അദ്ദേഹം പറയുന്നു.

Advertisment

ചൊവാഴ്ച ട്രൂത് സോഷ്യലിൽ ട്രംപ് പറഞ്ഞു: "ചൈനയ്ക്കു ഇനി ഇറാനിൽ നിന്ന് എണ്ണ വാങ്ങാം. ഒരു പക്ഷെ അവർ യുഎസിൽ നിന്നും ധാരാളം എഎണ്ണ വാങ്ങുമായിരിക്കും. ഇത് സാധ്യമാക്കാൻ കഴിഞ്ഞതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു."

ഇറാന്റെ എണ്ണ വാങ്ങുന്ന ഒരു രാജ്യത്തിനും യുഎസുമായി വ്യാപാരം സാധ്യമല്ലെന്നു ഏപ്രിലിൽ ട്രംപ് പറഞ്ഞിരുന്നു. ഇറാന്റെ എണ്ണ ഏറ്റവുമധികം വാങ്ങുന്ന രാജ്യം ഇപ്പോൾ ചൈനയാണ്. ഇറാൻ ദിവസവും കയറ്റി അയക്കുന്ന 1.7 മില്യൺ ബാരൽ എണ്ണയിൽ ബഹുഭൂരിപക്ഷവും ആ രാജ്യത്തേക്കാണ് പോകുന്നത്.  

യുദ്ധം കഴിഞ്ഞതോടെ എണ്ണ വില വീണ്ടും കുറഞ്ഞിട്ടുണ്ട്.

Advertisment