'എന്റെ വായിൽ വാക്കുകൾ തിരുകി:' ബി ബി സിയിൽ നിന്നു ട്രംപ് $10 ബില്യൺ ആവശ്യപെട്ടു

New Update
Trump

ബി ബി സിയിൽ നിന്നു $10 ബില്യൺ ആവശ്യപ്പെട്ടു പ്രസിഡന്റ് ഡോണൾഡ് ട്രംപ് കേസ് കൊടുത്തു. 2021 ജനുവരി 6നു വൈറ്റ് ഹൗസിൽ എലിപ്സിൽ നടത്തിയ തന്റെ പ്രസംഗം എഡിറ്റ് ചെയ്തു എന്നതാണ് കുറ്റം.

Advertisment

2024ൽ ബി ബി സി ഇറക്കിയ ഡോക്യൂമെന്ററിയിൽ ക്യാപിറ്റോൾ ആക്രമിക്കാൻ ട്രംപ് ജനക്കൂട്ടത്തെ ആഹ്വാനം ചെയ്യുന്നു എന്ന തോന്നൽ ഉണ്ടാവുന്ന വിധമാണ് പ്രസംഗം എഡിറ്റ് ചെയ്തിട്ടുള്ളത്.

"എന്റെ വായിൽ വാക്കുകൾ തിരുകിയതിനു ഞാൻ ബി ബി സിക്കെതിരെ കേസ് കൊടുത്തു," ട്രംപ് ചൊവാഴ്ച്ച പറഞ്ഞു. "ജനുവരി 6നു ഞാൻ പറയാത്ത ഭീകരമായ വാക്കുകളാണ് അവർ എന്റെ വായിൽ തിരുകിയത്."

മയാമിയിൽ ഫെഡറൽ കോടതിയിലാണ് ട്രംപിന്റെ അഭിഭാഷകർ 33 പേജുള്ള പരാതി നൽകിയത്. 'ട്രമ്പ് : എ സെക്കന്റ്‌ ചാൻസ് ' എന്ന ഡോക്യൂമെന്ററി 2024 തിരഞ്ഞെടുപ്പിൽ നടത്തിയ നഗ്നമായ ഇടപെടലാണ് എന്നു പരാതിയിൽ ആരോപിക്കുന്നു.

ബി ബി സി കഴിഞ്ഞ മാസം മാപ്പു ചോദിച്ചിരുന്നു. എന്നാൽ അമേരിക്കയിൽ സംപ്രേക്ഷണം ചെയ്യാത്ത ഡോക്യുമെന്ററി ട്രംപിനെ അപമാനിക്കാൻ ആയിരുന്നില്ല എന്നവർ വാദിച്ചു. 'വിലയിരുത്തലിൽ വന്ന പിഴവ്' എന്നാണ് ബി ബി സി ചെയർമാൻ സമീർ ഷാ വിശദീകരിച്ചത്.

ബി ബി സി ഡയറക്ട‌ർ ജനറൽ, ന്യൂസ് സി ഇ ഓ എന്നിവർ രാജിവച്ചിരുന്നു.

Advertisment