ക്രിപ്റ്റോ കറൻസി കമ്പനി വഴി 2024ൽ ട്രംപ് $57.4 മില്യനോളം നേടിയെന്നു ഗവൺമെന്റ് റിപ്പോർട്ട്

New Update
Bcthvg

പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് 2024ൽ തന്റെ ക്രിപ്റ്റോ കറൻസി കമ്പനി വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ വഴി $57.4 മില്യനോളം നേടിയെന്നു ഗവൺമെന്റ് റിപ്പോർട്ട്. ഡിസംബർ 31നു അവസാനിച്ച സാമ്പത്തിക വർഷത്തെ 234 പേജ് വരുന്ന യുഎസ് ഗവൺമെന്റ് എത്തിക്‌സ് റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

Advertisment

ക്രിപ്റ്റോ കറൻസി കമ്പനിയുടെ 'ടോക്കൺ വില്പന'കളിൽ നിന്നാണ് ട്രംപിന് ഈ വരുമാനം ഉണ്ടായത്. ട്രംപ്, മക്കൾ എറിക്, ഡോണാൾഡ്‌ ജൂനിയർ, ബാറൺ എന്നിവർ സഹസ്ഥാപകരായ കമ്പനി ഇപ്പോൾ മിഡിൽ ഈസ്റ്റ് ദൂതനായ സ്റ്റീവ് വിറ്റ് കോഫുമൊത്തു ട്രംപ് സ്ഥാപിച്ചതാണ്.  

ട്രംപ് മുഖ്യമായും പ്രോട്ടോകോൾ-ഗവെർണൻസ് പ്ലാറ്റുഫോമുകളുടെ ഉടമയാണ് എന്നാണ് കമ്പനിയുടെ ഫയലിംഗിൽ കാണുന്നത്.

Advertisment