ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് ആൻഡ്രൂ ക്യൂമോയെ പിന്തുണച്ച് ഡോണൾഡ് ട്രംപ്

New Update
B

ന്യൂയോർക്ക്: ഇടതുപക്ഷ മുന്നണി സ്ഥാനാർഥി സൊഹ്‌റാൻ മംദാനിയെ തിരഞ്ഞെടുക്കരുതെന്ന് വോട്ടർമാരോട് അഭ്യർഥിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് ആൻഡ്രൂ ക്യൂമോയെ ട്രംപ് പിന്തുണച്ചു.

Advertisment

'ആൻഡ്രൂ ക്യൂമോയെ നിങ്ങൾക്ക് വ്യക്തിപരമായി ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, നിങ്ങൾക്ക് യഥാർlത്തിൽ മറ്റ് മാർഗമില്ല. നിങ്ങൾ അദ്ദേഹത്തിന് വോട്ട് ചെയ്യണം, അദ്ദേഹം ഒരു മികച്ച ജോലി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,' ട്രംപ് തിങ്കളാഴ്ച വൈകിട്ട് ട്രൂത്ത് സോഷ്യൽ പോസ്റ്റ് പങ്കുവച്ചു. 

ന്യൂയോർക്ക് മേയറായി മംദാനി തിരഞ്ഞെടുക്കപ്പെട്ടാൽ ന്യൂയോർക്കിലേക്ക് ഫെഡറൽ ഫണ്ടിങ് അയയ്ക്കാൻ മടിക്കുമെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു. അതേസമയം ഡെമോക്രാറ്റിക് നോമിനിയായ മംദാനി, സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ക്യൂമോയേക്കാൾ മുന്നിലാണ് എന്നാണ് അഭിപ്രായ വോട്ടെടുപ്പുകൾ സൂചിപ്പിക്കുന്നത്.

Advertisment