സ്റ്റെഫാനിക്ക് പിന്മാറിയതിനു പിന്നാലെ ട്രംപ് ബ്ലെയ്ക്ക്‌മാനെ എൻഡോഴ്സ് ചെയ്തു

New Update
G

ന്യൂ യോർക്ക് ഗവർണർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നാസോ കൗണ്ടി എക്സിക്യൂട്ടീവ് ബ്രൂസ് ബ്ലെയ്ക്ക്‌മാനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എൻഡോഴ്സ് ചെയ്തു. റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയം ഉറപ്പാക്കിയിരുന്ന റെപ്. എലീസ് സ്റ്റെഫാനിക് വെള്ളിയാഴ്ച്ച നാടകീയമായി പിന്മാറിയതിനെ തുടർന്നാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.

Advertisment

ട്രംപിന്റെ വിശ്വസ്‌ത കൂടി ആയിരുന്ന സ്റ്റെഫാനിക് പിന്മാറിയതിന്റെ ഒരു കാരണം അദ്ദേഹത്തിന്റെ എൻഡോഴ്സ്സ്മെന്റ് കിട്ടിയില്ല എന്നതാണ്. പ്രൈമറിയിൽ ജയിച്ചാലും ഗവർണർ കാത്തി ഹോക്കലിനെ തോൽപ്പിക്കുന്നത് എളുപ്പമല്ല എന്നതും ഒരു കാരണമായി.

സ്റ്റെഫാനിക്കിനു വിജയം ആശംസിച്ച ട്രംപ് ശനിയാഴ്ച പറഞ്ഞു: "ബ്രൂസ് മാഗാ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനാണ്. തുടക്കം മുതൽ എന്റെ കൂടെയുമാണ്."

തന്റെ ദീർഘകാല സുഹൃത്തായ ബ്ലെയ്ക്ക്‌മാൻ ഹോക്കലിനെ അടുത്ത നവംബറിൽ തോൽപിക്കുമെന്നു ട്രംപ് പറഞ്ഞു. "ആൾ മിടുമിടുക്കനാണ്."

ട്രംപിന്റെ എൻഡോഴ്സസ്മെന്റ് തനിക്കു ആശിർവാദമായെന്നു ബ്ലെയ്ക്ക്‌മാൻ പറഞ്ഞു. "പ്രസിഡന്റ് ട്രംപ് ഗ്യാസ് വില കുറച്ചു, മരുന്നു വില കുറച്ചു. അതിർത്തി സുരക്ഷിതമാക്കി അമേരിക്കയെ കാത്തു സൂക്ഷിക്കുന്നു.

"പ്രസിഡന്റ് ട്രംപ് ന്യൂ യോർക്കിനെ സ്നേഹിക്കുന്നു, നഗരത്തെ സുരക്ഷിതമാക്കാനും ജീവിതച്ചെലവുകൾ കുറയ്ക്കാനും ഞങ്ങൾ ഒന്നിച്ചു നിൽക്കും."

മറ്റൊരു സ്ഥാനാർഥി പാർട്ടി പ്രൈമറിയിൽ പ്രവേശിക്കുന്നതും ട്രംപ് ഇതോടെ തടഞ്ഞു എന്നാണ് നിഗമനം. റെപ്. മൈക്ക് ലോലർ (ന്യൂ യോർക്ക്) ഒന്നു കൂടി മത്സരിക്കാൻ താല്പര്യം കാട്ടിയിരുന്നു.

ബ്ലെയ്ക്ക്മാനെ കടന്നാക്രമിക്കാൻ ഹോക്കൽ കാമ്പയ്ൻ തെല്ലും വൈകിയില്ല. "ട്രംപ് ആദ്യം, ന്യൂ യോർക്ക് അവസാനം എന്നാവും അദ്ദേഹത്തിന്റെ മുദ്രാവാക്യം."

Advertisment