ട്രംപ് ന്യൂ യോർക്ക് ടൈംസിൽ നിന്ന് $15 ബില്യൺ ആവശ്യപ്പെട്ടു മാനനഷ്ട കേസ് കൊടുക്കുന്നു

New Update
Hhh

ന്യൂ യോർക്ക് ടൈംസ് പത്രം പതിറ്റാണ്ടുകളായി തനിക്കെതിരെ നുണ പ്രചാരണം നടത്തുകയാണെന്നു ആരോപിച്ചു പ്രസിഡന്റ് ഡോണൾഡ് ട്രംപ് $15 ബില്യൺ മാനനഷ്ട കേന പ്രഖ്യാപിച്ചു. പത്രം 'ഇടതു തീവ്രവാദി ഡെമോക്രാറ്റിക് പാർട്ടിയുടെ ശബ്ദമാണെന്നും അദ്ദേഹം ആരോപിച്ചു.

Advertisment

ടൈംസ് തന്നെയും തന്റെ കുടുംബത്തെയു ബിസിനസിനെയും രാഷ്ട്രീയ പ്രസ്ഥാനത്തെയും സംഘടിതമായി ആക്രമിക്കയാണെന്നു ട്രംപ് ആരോപിച്ചു.

2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ എതിരാളി കമലാ ഹാരിസിനെ പത്രം പിന്തുണച്ചതു 'എക്കാലത്തെയും വലിയ അനധികൃത കാമ്പയ്ൻ സംഭാവന' ആയിരുന്നുവെന്നു ട്രംപ് വിമർശിച്ചു.

ടൈംസും എ ബി സിയും എസും പോലുള്ള സ്ഥാപനങ്ങൾ ദീർഘകാലമായി മാധ്യമ ദുരുപയോഗമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

"ഇത് നിയമവിരുദ്ധമാണ്, അസ്വീകാര്യമാണ്. ന്യൂ യോർക്ക് ടൈംസ് ദീർഘകാലമായി എന്നെപ്പറ്റി നുണ പറയുകയും എന്നെ അപമാനിക്കയും ചെയ്തു വരികയാണ്. അതിപ്പോൾ ഞാൻ നിർത്താൻ പോകുന്നു."

ഫ്ലോറിഡയിലാണ് കേസ് ഫയൽ ചെയ്യുക.എ ബി സി ന്യൂസിനെതിരെ ട്രംപ് മാനനഷ്ട കേസ് കൊടുത്തപ്പോൾ അവർ $15 മില്യൺ ട്രംപ് ലൈബ്രറിക്കു നൽകാമെന്ന ഉറപ്പിൽ അത് ഒതുക്കി തീർത്തു. സി ബി എസിനെതിരായ കേസിൽ ഉടമയായ പാരമൗണ്ട് $16 നൽകി ഒത്തുതീർപ്പാക്കി

Advertisment