2020 ഫലങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ച ജൂലിയാനിക്കു ട്രംപ് മുൻകൂർ മാപ്പു നൽകി

New Update
H

2020ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചു എന്ന കുറ്റം ആരോപിക്കപ്പെട്ട റിപ്പബ്ലിക്കൻ നേതാവ് റൂഡി ജൂലിയാനി ഉൾപ്പെടെ മൂന്നു പേർക്കു പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുൻകൂർ മാപ്പു പ്രഖ്യാപിച്ചു.

Advertisment

2020 ക്യാമ്പയ്നിൽ ട്രംപിന്റെ ഉപദേഷ്ടാവായിരുന്ന അഭിഭാഷകൻ ജോൺ ഈസ്റ്റ്മാൻ, വലതു നിരീക്ഷകൻ സിഡ്‌നി പവൽ എന്നിവരാണ് മാപ്പു ലഭിച്ച മറ്റു രണ്ടു പേർ.

പ്രസിഡന്റ് നൽകുന്ന മാപ്പു പരിഗണിക്കുക ഫെഡറൽ കോടതിയാണ്. ഈ മൂന്നു പേരും ഇപ്പോൾ ഫെഡറൽ കുറ്റങ്ങൾ ചുമത്തപ്പെട്ടവരല്ല. സംസ്ഥാന തലത്തിൽ പ്രോസിക്യൂഷൻ ഉണ്ടായാൽ അവർക്കു പരിരക്ഷ ലഭിക്കില്ല.

ട്രംപ് ജോ ബൈഡനോടു തോറ്റ 2020 തിരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നുവെന്ന വാദം ഉയർത്തിയ ജൂലിയാനി ട്രംപിന്റെ മുൻ അഭിഭാഷകൻ കൂടിയാണ്. അദ്ദേഹം നടത്തിയ വ്യാജ പ്രസ്താവനകൾ ഒട്ടേറെ കേസുകൾക്കു കാരണമായി. രാജ്യത്തിൻറെ തിരഞ്ഞെടുപ്പ് പ്രക്രിയയെ അടിസ്ഥാനമില്ലതെ ആക്രമിച്ചു എന്നതിന് അദ്ദേഹത്തെ അഭിഭാഷകവൃത്തിയിൽ നിന്നു 2024ൽ കോടതി വിലക്കിയിരുന്നു.

ജോർജിയയിൽ രണ്ടു തിരഞ്ഞെടുപ്പ് ജീവനക്കാരെ മാനം കെടുത്തിയ ആരോപണങ്ങളുടെ പേരിൽ ആ രണ്ടു സ്ത്രീകൾക്കു $148 മില്യൺ കൊടുക്കാൻ കോടതി വിധിച്ചു.

അന്നു പണമില്ലെന്നു പറഞ്ഞു ജൂലിയാനി പാപ്പർ പ്രഖ്യാപനത്തിനു തയാറായി.

അരിസോണയിൽ തോറ്റ ട്രംപിനെ വിജയിയായി പ്രഖ്യാപിക്കാൻ ശ്രമിച്ചു എന്ന കേസിൽ ജൂലിയാനി വിചാരണ കാത്തിരിക്കയാണ്. അതിനു ഇലക്ഷൻ ഉദ്യോഗസ്ഥരുടെ മേൽ സമമർദം ചെലുത്തിയതായി തെളിവുണ്ട്.

Advertisment