ഹമാസിനെ തുടച്ചു നീക്കാൻ ട്രംപ് ഇസ്രയേലിനു പച്ചക്കൊടി കാട്ടി; ഗാസയിൽ പട്ടിണി മരണങ്ങൾ പെരുകുന്നു

New Update
Vhvh

ഗാസയിൽ യുദ്ധവിരാമത്തിനുള്ള ചർച്ചകൾ പരാജയപ്പെട്ടത് ഹമാസിന്റെ കടുംപിടിത്തം മൂലമാണെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ആരോപിച്ചു. ഗാസയിലെ 'ജോലി' പൂർത്തിയാക്കാൻ അദ്ദേഹം ഇസ്രയേലിനോട് നിർദേശിച്ചു. "അവർക്കു മരിക്കാൻ കൊതിയാണെന്നു തോന്നുന്നു, വളരെ മോശം," ട്രംപ് പറഞ്ഞു. "അവരെ അടിച്ചു തീർത്തു ഗാസ വെടിപ്പാക്കണം."

Advertisment

അതേ സമയം, തിങ്കളാഴ്ച ദോഹയിൽ ചർച്ച പുനരാരംഭിക്കുമെന്നു ഈജിപ്‌തും ഖത്തറും പറഞ്ഞു. യുഎസും ഇസ്രയേലും എത്താമെന്നു സമ്മതിച്ചിട്ടുണ്ട്.

ഇസ്രയേലിന്റെ താത്പര്യം സംരക്ഷിക്കാൻ യുഎസ് ആണ് ചർച്ച തകർത്തതെന്നു ഹമാസ് ആരോപിച്ചു.

ഇസ്രയേലി സേന പിൻവാങ്ങണമെന്ന ഹമാസിന്റെ ആവശ്യം യുഎസും ഇസ്രയേലും അംഗീകരിക്കാത്തതാണ് ചർച്ചയിൽ ഒരു തടസമായത്. ഹമാസിന്റെ സൈനികവും ഭരണപരവുമായ കരുത്തു പൂർണമായി തുടച്ചു നീക്കണം എന്നതാണ് ഇസ്രയേലിന്റെ ആവശ്യം.

ദിവസേന ഗാസയിൽ പട്ടിണി മരണങ്ങൾ പതിവായിരിക്കെ ഭക്ഷണം ഉൾപ്പെടെയുള്ള മാനുഷിക സഹായം ഇസ്രയേൽ തടയുന്നതിനെ ലോകം വിമർശിച്ചിട്ടുണ്ട്. എന്നാൽ ഇസ്രയേൽ ഒരു വിട്ടുവീഴ്ച്ചയും ചെയ്തിട്ടില്ല. ബന്ദികളെ മുഴുവൻ നിരുപാധികം വിടണമെന്ന ഇസ്രയേലിന്റെ ആവശ്യം ഹമാസ് അംഗീകരിക്കുന്നുമില്ല.

സ്കോട്ലൻഡിലേക്കു പോയ ട്രംപ് ശനിയാഴ്ച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാർമറെ കാണുന്നുണ്ട്. ഗാസ ഒരു പ്രധാന ചർച്ചാ വിഷയമാകും.

ഗാസയിൽ കൊടും പട്ടിണി

ഗാസയിലെ ജനങ്ങളിൽ മൂന്നിലൊന്നു പേർ ദിവസങ്ങളായി യാതൊരു ഭക്ഷണവും കഴിച്ചിട്ടില്ലെന്നു യുഎൻ ഫുഡ് എയ്‌ഡ്‌ പ്രോഗ്രാം ശനിയാഴ്ച്ച പറഞ്ഞു. 90,000 സ്ത്രീകൾക്കും കുട്ടികളും പോഷകാംശം കുറഞ്ഞത് മൂലം അടിയന്തര ചികിത്സ വേണം.

വെള്ളിയാഴ്ച്ച ഒൻപതു പേർ കൂടി പട്ടിണി മൂലം മരിച്ചു. ഇതോടെ മൊത്തം പട്ടിണിമരണം 122 ആയി.

Advertisment