വാഷിങ്‌ടൻ ഡിസി : യുഎസ്-മെക്സിക്കോ അതിർത്തിയിലെ ഭൂമിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ സൈന്യത്തിന് അധികാരം നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രേഖകളില്ലാത്ത കുടിയേറ്റം തടയാനുള്ള പ്രസിഡന്റിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമായാണിത്. തെക്കൻ അതിർത്തി സുരക്ഷിതമാക്കുന്നതിൽ സായുധ സേനയ്ക്ക് 'നേരിട്ട് റോൾ' ഏറ്റെടുക്കാൻ ഉത്തരവ് അനുവദിക്കുന്നു.
യുഎസിന്റെ തെക്കൻ അതിർത്തിയിലെ സൈനിക ഇടപെടൽ സംബന്ധിച്ച പുതിയ നയങ്ങൾ വിശദീകരിച്ച് ആഭ്യന്തര സെക്രട്ടറി ഡഗ് ബർഗം, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം, കാർഷിക സെക്രട്ടറി ബ്രൂക്ക് റോളിൻസ് എന്നിവർക്ക് ട്രംപ് വെള്ളിയാഴ്ച വൈകി മെമ്മോറാണ്ടം അയച്ചു.