ചൈനയുമായി താരിഫ് ചർച്ചയ്ക്കു ട്രംപ് കൂടുതൽ സമയം നൽകി

New Update
Bvvv

ചൈനയുടെ മേൽ അധിക ബദൽ തീരുവ ചുമത്തുന്നത് നവംബർ 10 വരെ നീട്ടി വയ്ക്കുന്ന ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് തിങ്കളാഴ്ച്ച ഒപ്പുവച്ചു.  

ചർച്ചകൾ തുടരുന്നതു കൊണ്ടാണ് ഇത് ആവശ്യമായതെന്നു ട്രംപ് ചൂണ്ടിക്കാട്ടി.  

Advertisment

മേയിൽ 90 ദിവസത്തേക്കാണ് ട്രംപ് നീട്ടി വച്ചിരുന്നത്. അത് ഓഗസ്റ്റ് 12നു അവസാനിക്കേണ്ടതാണ്.

ചൈന യുഎസ് ഉയർത്തിയ ആശങ്കകളോട് ഗണ്യമായി പ്രതികരിക്കുന്നുണ്ടെന്നു ട്രംപിന്റെ ഉത്തരവിൽ പറയുന്നു.

യുഎസ്-ചൈന സംയുക്ത പ്രസ്താവനയിൽ പറയുന്നത് ചൈന അമേരിക്കൻ ഉത്പന്നങ്ങളുടെ മേലുള്ള 10% താരിഫ് നവംബർ 10 വരെ അതേ നിലയിൽ തുടരും എന്നാണ്.

Advertisment