ചൈനയ്ക്കു താരിഫ് 80% ആയി കുറച്ചു കൊടുക്കാൻ തയാറാണെന്നു സൂചിപ്പിച്ചു ട്രംപ്

New Update
Nbcgbv

ചൈനയുടെ മേൽ യുഎസ് ചുമത്തിയ 145% ഇറക്കുമതി തീരുവ 80% ആയി കുറയ്ക്കാൻ തയാറാണെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് വെള്ളിയാഴ്ച്ച സൂചിപ്പിച്ചു. യുഎസും ചൈനയും ഉന്നതതല ചർച്ചകൾ ആരംഭിക്കുന്നതിനു മുന്നോടിയായാണ് ട്രംപിന്റെ ട്രൂത് സോഷ്യൽ പോസ്റ്റ്.  

Advertisment

"ചൈന അവരുടെ വിപണി യുഎസിനു തുറക്കണം, അത് അവർക്കു ഗുണം ചെയ്യും," ട്രംപ് കുറിച്ചു. "അടഞ്ഞു കിടക്കുന്ന വിപണികൾ കൊണ്ടു ഗുണമൊന്നുമില്ല!"

ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ആണ് ചർച്ചയിൽ യുഎസ് സംഘത്തെ നയിക്കുക. "ചൈനയ്ക്കു 80% താരിഫ് നന്നായിരിക്കുമെന്ന് തോന്നുന്നു. എന്തായാലും അക്കാര്യം സ്കോട്ട് ബിക്കു വിടാം," ട്രംപ് കുറിച്ചു.  

സ്വിറ്റ്സർലൻഡിലാണ് യുഎസ്-ചൈന ചർച്ച നടക്കുക. ട്രംപ് ഭരണകൂടം ചൈനയുടെ തീരുവ 50% വരെ കുറയ്ക്കുമെന്നു 'ന്യൂ യോർക്ക് പോസ്റ്റ്' റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ യുഎസ് തീരുവ 145% ആണെങ്കിൽ ചൈന ബദലായി അടിച്ചത് 125% ആണ്.