/sathyam/media/media_files/2025/09/22/ccx-2025-09-22-05-15-27.jpg)
അഫ്ഗാനിസ്ഥാനി ൽബൈഡൻ ഭരണകൂടം കൈവിട്ട ബാഗ്രാം വ്യോമ താവളം തിരിച്ചു പിടിക്കണമെന്ന കാര്യത്തിൽ ഉറച്ചു തന്നെയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്നു വ്യക്തമാക്കി അദ്ദേഹം ശനിയാഴ്ച്ച താലിബാൻ ഭരണകൂടത്തിനു താക്കീതു നൽകി.
"നമ്മൾ അഫ്ഘാനിസ്ഥാനോടു സംസാരിക്കുന്നുണ്ട്. നമ്മുക്കത് ഉടൻ തിരിച്ചു കിട്ടണം. അവർ വഴങ്ങാൻ തയാറില്ലെങ്കി എന്താണ് ചെയ്യാൻ പോകുന്നതെന്ന് കണ്ടോളൂ."
ട്രൂത് സോഷ്യലിൽ ട്രംപ് കുറിച്ചത് അഫ്ഗാനിസ്ഥാൻ തന്റെ ആവശ്യം ചെറുത്താൽ 'മോശപ്പെട്ട കാര്യങ്ങൾ' സംഭവിക്കും എന്നാണ്
2021ൽ യുഎസ് സേന പിന്മാറിയ ശേഷം ബാഗ്രാം താലിബാന്റെ കൈയിലാണ്. ഉടൻ തിരിച്ചു കിട്ടണം. അവർ വഴങ്ങാൻ തയാറില്ലെങ്കിൽ ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് കണ്ടോളൂ."
ട്രൂത് സോഷ്യലിൽ ട്രംപ് കുറിച്ചത് അഫ്ഗാനിസ്ഥാൻ തന്റെ ആവശ്യം ചെറുത്താൽ 'മോശപ്പെട്ട കാര്യങ്ങൾ' സംഭവിക്കും എന്നാണ്
2021ൽ യുഎസ് സേന പിന്മാറിയ ശേഷം ബാഗ്രാം താലിബാന്റെ കൈയിലാണ്.കഴിഞ്ഞയാഴ്ച്ച ബ്രിട്ടൻ സന്ദർശിച്ച ട്രംപ് ലണ്ടനിൽ വച്ചു പ്രധാനമന്ത്രി കിയ സ്റ്റാർമറുടെ സാന്നിധ്യത്തിൽ പറഞ്ഞു: "ഞങ്ങൾ ബാഗ്രാം തിരിച്ചെടുക്കും. ലോകത്തെ തന്നെ ഏറ്റവും വലിയ വ്യോമ താവളങ്ങളിൽ ഒന്ന്."
ചൈന ട്രംപിന്റെ പ്രസ്താവനയ്ക്കു പ്രതികരിച്ചത് ഇങ്ങിനെ ആയിരുന്നു: "ചൈന അഫ്ഘാനിസ്ഥാന്റെ സ്വാതന്ത്ര്യവും പരമാധികാരവും അതിർത്തികളും ബഹുമാനിക്കുന്നു. അഫ്ഘാനിസ്ഥാന്റെ ഭാവ രാജ്യത്തെ ജനങ്ങളുടെ കൈയിലാണ്."
ബാഗ്രാമിൽ പിടിമുറുക്കാനുള്ള യുഎസ് നീക്കത്തിനെതിരെ റഷ്യ ആവർത്തിച്ചു താക്കീതു നൽകിയിട്ടുണ്ട്.
അഫ്ഘാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി പറഞ്ഞു: "വിദേശ സൈനികർക്കു അഫ്ഘാനിസ്ഥാൻ്റെ ഒരിഞ്ചു ഭൂമി പോലും വിട്ടു കൊടുക്കില്ല. ഈ സന്ദേശം പ്രസിഡന്റ് ട്രംപും മറ്റു രാജ്യങ്ങളും മനസിലാക്കണം. ബന്ധങ്ങൾ രാഷ്ട്രീയ, സാമ്പത്തിക തലങ്ങളിൽ മാത്രം."