വാഷിങ്ടണ്‍: ഇസ്രയേലിനെതിരേ അതിര്‍ത്തി കടന്നുളള ഇറാന്‍റെ ആക്രമണങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ടെഹ്റാന്‍ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളില്‍ യുഎസിന് യാതൊരു പങ്കുമില്ലെന്ന് ട്രംപ് പറഞ്ഞു.
ഇതിന്‍റെ പേരില്‍ യുഎസിനെ ആക്രമിച്ചാല്‍ ഇതുവരെ കാണാത്ത രീതിയിലുളള തിരിച്ചടിയുണ്ടാവുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഏതെങ്കിലും വിധത്തില്‍ ഇറാന്‍ ആക്രമിച്ചാല്‍ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ യുഎസ് സായുധ സേനയുടെ മുഴുവന്‍ ശക്തിയും ഇറാന്‍ കാണേണ്ടിവരുമെന്നും ട്രംപ്.
ഇറാനും ഇസ്രയേലും തമ്മില്‍ നിലവിലുള്ള സംഘര്‍ഷം പശ്ചിമേഷ്യയില്‍ പൂര്‍ണതോതിലുളള യുദ്ധമായി മാറാന്‍ സാധ്യതയുളളതിനാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനക്കരാറിലെത്തുന്നതിന് മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കാമെന്നും തനിക്ക് എളുപ്പത്തില്‍ ഒരു കരാറുണ്ടാക്കി ഈ പോരാട്ടം അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.