New Update
/sathyam/media/media_files/2025/07/04/jvyctdtcy-2025-07-04-03-08-02.jpg)
യുഎസ് ഹൗസിൽ തന്റെ 'ബിഗ് ബ്യൂട്ടിഫുൾ ബിൽ' തടസപ്പെടുത്താൻ ശ്രമിക്കുന്ന റിപ്പബ്ലിക്കൻ അംഗങ്ങൾക്കെതിരെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഞ്ഞടിച്ചു. സെനറ്റിൽ ഭൂരിപക്ഷം തികയാതെ വന്നതിനെ തുടർന്നു വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് കാസ്റ്റിംഗ് വോട്ടിലൂടെ രക്ഷിച്ച ബിൽ ഹൗസിൽ കൃത്യമായി പാസായാൽ മാത്രമേ ട്രംപ് ആവശ്യപ്പെടുന്ന പോലെ ജൂലൈ 4നു അത് അദ്ദേഹത്തിന്റെ മേശപ്പുറത്തു എത്തൂ.
റിപ്പബ്ലിക്കൻ അണികളിൽ നിന്ന് എതിർപ്പുണ്ടായെങ്കിലും ഹൗസിൽ 219-213നു അത് ബുധനാഴ്ച്ച രാത്രി അന്തിമ വോട്ടിങ്ങിനു വിട്ടു. വിമതരെ വഴിക്കു കൊണ്ടുവരാൻ പാർട്ടി നേതാക്കൾ ആഞ്ഞുപിടിച്ചതിനിടയിലാണ് ട്രംപ് ശകാരം ചൊരിഞ്ഞത്. ഒടുവിൽ എതിർത്ത് വോട്ട് ചെയ്ത റിപ്പബ്ലിക്കൻ അംഗം ഒരാൾ മാത്രം.
വ്യാഴാഴ്ച്ച പുലർച്ചെ 3:30നാവും അന്തിമ ചർച്ച ആരംഭിക്കുക. അഞ്ചു മണിയോടെ വോട്ടിംഗ് നടക്കും. പാസായാൽ ട്രംപ് പറഞ്ഞ സമയത്തു ബിൽ അദ്ദേഹത്തിനു മുന്നിലെത്തും.
എതിർക്കുന്നവർ ജനങ്ങൾ തനിക്കു നൽകിയ മാൻഡേറ്റ് അട്ടിമറിക്കയാണെന്നു ട്രംപ് ആരോപിച്ചു. "നിങ്ങൾ എന്താണ് തെളിയിക്കാൻ ശ്രമിക്കുന്നത്? മാഗാ രോഷത്തിലാണ്, നിങ്ങൾക്കു വോട്ടുകൾ നഷ്ടമാവും."
സെനറ്റിൽ വരുത്തിയ മാറ്റങ്ങളാണ് ഹൗസിൽ എതിർപ്പുയർത്തിയതെന്നു സി ബി എസ് റിപ്പോർട്ട് ചെയ്തു. അവരിൽ പലരെയും ട്രംപ് നേരിട്ടു കണ്ടു.