New Update
/sathyam/media/media_files/2025/09/08/gvv-2025-09-08-04-45-32.jpg)
ഒക്ടോബറിൽ സൗത്ത് കൊറിയയിലെ ജിയോങ്ജുവിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കുമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച്ച ഉണ്ടാവാമെന്നും സി എൻ എൻ റിപ്പോർട്ട് ചെയ്തു. അതിനായി ചർച്ച നടക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
Advertisment
കഴിഞ്ഞ മാസം ഫോണിൽ സംസാരിക്കുമ്പോൾ ഷി ജിൻ പിംഗ് ട്രംപിനെയും പ്രഥമ വനിത മെലാനിയയെയും ചൈന സന്ദർശിക്കാൻ ക്ഷണിച്ചിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ട്രംപ് ക്ഷണം സ്വീകരിച്ചു.
സൗത്ത് കൊറിയ സന്ദർശനം സാമ്പത്തിക സഹകരണത്തിനും പ്രയോജനപ്പെടുത്തും. വ്യാപാരം, പ്രതിരോധം, അണുശക്തി സഹകരണം എന്നിവയും ചർച്ച ചെയ്യും.
നോർത്ത് കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉന്നിനെയും ട്രംപ് കാണാൻ ഇടയുണ്ട്. പക്ഷെ അദ്ദേഹം കൊറിയയിൽ എത്തുമോ എന്നുറപ്പില്ല.