അമേരിക്കയിൽ മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും പൂട്ട് വീഴുന്നു. തന്നെ വിമർശിച്ചാൽ ടി വി നെറ്റ്‌വർക്കുകളുടെ ലൈസൻസുകൾ റദ്ദാക്കുമെന്ന് ട്രംപിന്റെ ഭീഷണി

New Update
trump

വാഷിം​ഗ്ഡൺ: യുഎസിൽ മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും പൂട്ട് വീഴുന്നു. തനിക്കെതിരെ എന്തെങ്കിലും ശബ്ദിച്ചാൽ ടി.വി നെറ്റ്‌വർക്കുകളുടെ ലൈസൻസുകൾ റദ്ദാക്കുമെന്ന ഭീഷണിയുമായി യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. 

Advertisment

ചാർളി കിർക്കിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പരാമർശം നടത്തിയെന്ന പേരിൽ ജിമ്മി കിമ്മലിന്‍റെ ടോക് ഷോ എബിസി ചാനൽ നിർത്തലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്‍റെ മുന്നറിയിപ്പ്.

ഇതിനെതിരെ ശക്തമായ വിമർശനവുമായി മറ്റൊരു ജനപ്രിയ അവതാരകൻ സ്റ്റീഫൻ കോൾബെർട്ട് രംഗത്തെത്തി. ഇത് വ്യക്തമായ സെൻസർഷിപ്പാണെന്നും സ്വേച്ഛാധിപത്യത്തിനെതിരെ ഒരിഞ്ച് വിട്ടുതരില്ലെന്നും അദ്ദേഹം പറഞ്ഞു. ജിമ്മി കിമ്മലിന് പൂർണപിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ട്രംപിന്‍റെ അനുയായികൾ ചാർളി കിർക്കിന്‍റെ മരണത്തിൽ നിന്നും രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുകയാണെന്നായിരുന്നു ജിമ്മി കിമ്മൽ പറഞ്ഞത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്‍റെ ജനപ്രിയ ഷോ ആയ ‘ജിമ്മി കിമ്മൽ ലൈവ്’ എ ബി സി ചാനൽ റദ്ദാക്കുകയായിരുന്നു. ലൈസൻഡ് റദ്ദാക്കൽ ഭീഷണിക്ക് പുറമെ, ന്യൂയോർക്ക് ടൈംസിനെതിരെ 150 കോടി ഡോളറിന്റെ അപകീർത്തി കേസും ട്രംപ് നൽകിയിട്ടുണ്ട്. 

തനിക്കെതിരെ മോശം ഉള്ളടക്കങ്ങൾ പ്രസിദ്ധീരിച്ചു എന്നാരോപിച്ചാണ് വൻതുക നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഭീഷണിക്ക് വ‍ഴങ്ങില്ലെന്നാണ് ന്യൂയോർക്ക് ടൈംസിന്‍റെ നിലപാട്.

Advertisment