യുദ്ധം ജയിച്ചു കഴിഞ്ഞപ്പോഴാണ് ബ്രിട്ടൻ കപ്പലുകൾ അയച്ചതെന്നു പരിഹസിച്ചു ട്രംപ്

New Update
C

അമേരിക്ക യുദ്ധം ജയിച്ചു കഴിഞ്ഞെന്നും ഈ ഘട്ടത്തിൽ മിഡിൽ ഈസ്റ്റിലേക്കു വിമാനവാഹിനി കപ്പലുകൾ അയക്കുന്നതിൽ വലിയ സഹായമൊന്നും ഇല്ലെന്നും പ്രസിഡന്റ് ട്രംപ് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ ർമാറെ ഓർമിപ്പിച്ചു.

Advertisment

"ഒരിക്കൽ മഹത്തായ സഖ്യരാഷ്ട്രം ആയിരുന്ന ബ്രിട്ടൻ വൈകി കപ്പലുകൾ അയക്കുന്നതിൽ കാര്യമില്ല," ട്രംപ് പരിഹസിച്ചു. "യുദ്ധം ഞങ്ങൾ ജയിച്ചു കഴിഞ്ഞു."

ബ്രിട്ടീഷ് ജനതയെ യുദ്ധം ബാധിച്ചിരിക്കെ രാഷ്ട്രീയ കളികൾക്കു തനിക്കു സമയമില്ലെന്നു സ്റ്റാർമർ പ്രതികരിച്ചു. "പ്രതിപക്ഷ കക്ഷികൾ ലോകവേദികളിൽ ബ്രിട്ടനെ നാണം കെടുത്താൻ ശ്രമിക്കുമ്പോൾ എന്റെ ലേബർ ഗവൺമെന്റ് രാജ്യത്തും വിദേശത്തും ബ്രിട്ടീഷ് ജനതയെ സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ വയ്ക്കുന്നത്."

കുട്ടികളെ കൊന്നത് ഇറാൻ

ഇറാനിലെ മിനബിൽ സ്കൂൾ ആക്രമിച്ചു 160 പെൺകുട്ടികളെ കൊന്നത് ഇറാൻകാർ തന്നെയാണെന്നു ട്രംപ് ആരോപിച്ചു.

ഇറാന്റെ സൈനിക ശക്തി മുഴുവൻ തകർന്നു കഴിഞ്ഞുവെന്നു ഫ്ലോറിഡ ഡോറലിൽ അമേരിക്കാസ് സമ്മിറ്റിൽ അദ്ദേഹം പറഞ്ഞു. "42 നേവി കപ്പലുകൾ നമ്മൾ മൂന്നു ദിവസത്തിനകം തകർത്തു, അതോടെ അവരുടെ നാവിക സേന തീർന്നു. വ്യോമസേനയും നമ്മൾ വേഗത്തിൽ തകർത്തു.കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ഇല്ലാതാക്കി."

Advertisment