പി പി ചെറിയാന്‍
Updated On
New Update
/sathyam/media/media_files/2025/02/20/Q3sqeG235Uvs9jpzayxM.jpg)
വാഷിങ്ടൻ : ദക്ഷിണേഷ്യയുടെ അടുത്ത യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റായി ഇന്ത്യൻ വംശജൻ പോൾ കപൂറിനെ ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്തു. സെനറ്റിന്റെ സ്ഥിരീകരണം ലഭിച്ചാൽ മേഖലയിലെ ഉന്നത നയതന്ത്രജ്ഞനായ ഡൊണാൾഡ് ലുവിന് പകരം പോൾ കപൂർ നിയമിക്കപ്പെടും.
Advertisment
ആംഹെർസ്റ്റ് കോളജിൽ നിന്ന് ബിഎ നേടിയ കപൂർ ഷിക്കാഗോ സർവകലാശാലയിൽ നിന്നാണ് പിഎച്ച്ഡി കരസ്ഥമാക്കിയത്. യുഎസ് സമ്മർ പോസ്റ്റ് ഗ്രാജുവറ്റ് സ്കൂളിലെ പ്രൊഫസറും സ്റ്റാൻഫോർഡിലെ ഹൂവർ ഇൻസ്റ്റിറ്റ്യൂഷനിലെ ഫെലോയുമായണ് കപൂർ.
ട്രംപ് ഭരണകാലത്ത്, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നയരൂപീകരണ സംഘത്തിൽ കപൂർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കപൂറിന്റെ നിയമനം യുഎസ്-ഇന്ത്യ തന്ത്രപരമായ സഹകരണത്തെ ശക്തിപ്പെടുത്താൻ സാധ്യതയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us