അനധികൃതരെ നാടുകടത്താനുള്ള നടപടികൾ നഗരങ്ങളിൽ ഊർജിതമാക്കാൻ ട്രംപിന്റെ ഉത്തരവ്

New Update
 Vhvvgbv

അനധികൃത കുടിയേറ്റക്കാരെ നാട് കടത്താനുള്ള നടപടികൾ യുഎസ് നഗരങ്ങളിൽ ഊർജിതമാക്കാൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ഐ സി ഇ ഉദ്യോഗസ്ഥന്മാർക്കു നിർദേശം നൽകി. ആ നടപടികൾക്കെതിരെ 50 സംസ്ഥാനങ്ങളിൽ 2,000ത്തിലേറെ പ്രകടനങ്ങൾ ശനിയാഴ്ച്ച നടന്ന പശ്ചാത്തലത്തിലാണ് ഈ ഉത്തരവ് ട്രംപ് 'ട്രൂത് സോഷ്യ'ലിൽ പോസ്റ്റ് ചെയ്തത്.  

Advertisment

നിയമവിരുദ്ധമായി യുഎസിൽ കഴിയുന്ന വിദേശീയരെ കൂട്ടത്തോടെ നാടുകടത്താൻ ചരിത്രം കണ്ട ഏറ്റവും വലിയ ദൗത്യം അസാമാന്യ കരുത്തോടെയും ധീരതയുടെയും നിശ്ചയ ദാർഢ്യത്തോടെയുമാണ് ഐ സി ഇ ഉദ്യോഗസ്ഥർ നിർവഹിക്കുന്നതെന്നു ട്രംപ് കുറിച്ചു.

"ഐ സി ഇയിലെ ധീരരായ സ്ത്രീകളും പുരുഷന്മാരും ദിവസേന തീവ്ര ഡെമോക്രറ്റുകളിൽ നിന്നു അക്രമവും ഭീഷണിയും നേരിടുകയാണ്. പക്ഷെ നമ്മുടെ ദൗത്യം നിറവേറ്റാനും നമ്മൾ അമേരിക്കൻ ജനതയ്ക്കു നൽകിയ ഉറപ്പു പാലിക്കാനുമുളള നമ്മുടെ യത്നം ആർക്കും തടയാൻ കഴിയില്ല.

"ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ സാധ്യമാക്കാൻ തങ്ങളുടെ കഴിവിന്റെ പരാമാവധി ഉപയോഗിച്ചു ശ്രമം നടത്താൻ ഐ സി ഇ ഉദ്യോഗസ്ഥരോട് ഞാൻ ഉത്തരവിടുകയാണ്."

യുഎസിന്റെ മഹാനഗരങ്ങളായ ലോസ് ഏഞ്ചലസ്, ഷിക്കാഗോ, ന്യൂ യോർക്ക് തുടങ്ങിയ ഇടങ്ങളിൽ അനധികൃത വിദേശീയരെ കണ്ടെത്തി നാട് കടത്താനുള്ള ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കണമെന്നു ഉത്തരവിൽ പറയുന്നു. "ഈ നഗരങ്ങളും അതു പോലുള്ള മറ്റു നഗരങ്ങളും ഡെമോക്രാറ്റിക്‌ അധികാര കേന്ദ്രങ്ങളാണ്. അവർ വോട്ട് ബാങ്ക് വികസിപ്പിക്കാൻ അനധികൃത വിദേശിയരെ ഉപയോഗിക്കയാണ്. നല്ല ശമ്പളം കിട്ടുന്ന ജോലികൾ അവർ അമേരിക്കക്കാരിൽ നിന്നു തട്ടിയെടുക്കുന്നു.

അനധികൃത വിദേശികളുടെ കുറ്റകൃത്യങ്ങൾ അവസാനിക്കണമെന്നു ട്രംപ് ചൂണ്ടിക്കാട്ടി. എങ്കിൽ മാത്രമേ അമേരിക്ക സുരക്ഷിതമാവൂ.

ഐ സി ഇ, എഫ് ബി ഐ, ഡി ഇ എ, എ ടി എഫ്, പെന്റഗണിലെയും സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെയും ദേശഭക്തർ എന്നിവർക്കെല്ലാം തന്റെ അചഞ്ചലമായ പിന്തുണ തുടർന്നുമുണ്ടെന്നു ട്രംപ് വ്യക്തമാക്കി.

Advertisment