വിദേശ ടൂറിസ്റ്റുകൾക്കു യുഎസ് പാർക്കുകളിൽ നിരക്കുകൾ കൂട്ടി ട്രംപിന്റെ ഉത്തരവ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Ffdgv

ന്യൂയോർക്ക്: അമേരിക്കയുടെ ഉദ്യാനങ്ങൾ സന്ദർശിക്കുന്ന വിദേശ ടൂറിസ്റ്റുകൾ കൂടുതൽ പണം നൽകേണ്ടി വരും. അവരിൽ നിന്നു കൂടുതൽ പണം പിരിക്കാൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് എക്സിക്യൂട്ടീവ് ഓർഡർ പുറപ്പെടുവിച്ചു.

Advertisment

ഇന്റീരിയർ സെക്രട്ടറി ഡഗ് ബർഗത്തിനു നൽകിയ ഉത്തരവിൽ പ്രവേശന ഫീസിനു പുറമെ റിക്രിയേഷൻ ഫീസും ഉയർത്താൻ നിർദേശമുണ്ട്. അമേരിക്കൻ നിവാസികൾക്ക്‌ കുറഞ്ഞ നിരക്കുകൾ തുടരും.

"നാഷനൽ പാർക്കുകൾ അമേരിക്ക ഫസ്റ്റ് നയത്തിൽ പെട്ടതാണ്," അയോവയിൽ ട്രംപ് പറഞ്ഞു.

Advertisment