അന്യഗോള ജീവികളെ കുറിച്ചുള്ള സർക്കാർ രേഖകൾ പുറത്തു വിടാൻ ട്രംപിന്റെ ഉത്തരവ്

New Update
F

പരഗോള ജീവികളും പറക്കും തളികകളും യഥാർഥമാണെന്നു മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞതിനു പിന്നാലെ, അവ സംബന്ധിച്ച സർക്കാർ രേഖകൾ മുഴുവൻ പുറത്തു വിടാൻ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടു.

Advertisment

ഒബാമ പുറത്തുവിടാൻ പാടില്ലാത്ത രഹസ്യമാണ് പറഞ്ഞതെന്നും അത് കുറ്റകരമാണെന്നും ട്രംപ് വ്യാഴാഴ്ച്ച പറഞ്ഞു.

അതേ സമയം, ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തു വിട്ട ജസ്റ്റിസ് ഡിപ്പാർട്മെന്റ് അതിലെ നിരവധി പേരുകളും വിവരങ്ങളും മറച്ചു വച്ചതിനെ ചൊല്ലിയുള്ള വിവാദത്തിൽ നിന്നു ശ്രദ്ധ തിരിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നു റിപ്പബ്ലിക്കൻ റെപ്. തോമസ് മാസി (കെന്റക്കി) ചൂണ്ടിക്കാട്ടി. "ഇത് ശ്രദ്ധ തിരിക്കാനുള്ള ഏറ്റവും വലിയ ഒരായുധമാണ്. പക്ഷെ എപ്സ്റ്റീൻ എങ്ങും പോകുന്നില്ല, ഇവിടെയുണ്ടാവും. പരഗോള ജീവികൾക്കു പോലും."

സെക്രട്ടറി ഓഫ് വാർ, മറ്റു ബന്ധപ്പെട്ട വകുപ്പുകൾ എന്നിവ യുഫോയും ഏലിയനും സംബന്ധിച്ച എല്ലാ രേഖകളും പുറത്തു വിടുമെന്നു ട്രംപ് ട്രൂത് സോഷ്യലിൽ പോസ്റ്റ് ചെയ്തു.

ഒബാമയുടെ പ്രസ്താവന പരാമർശിച്ച ട്രംപ്, മുൻ പ്രസിഡന്റ് പറയാൻ പാടില്ലാത്തതു പറഞ്ഞെന്നു കുറ്റപ്പെടുത്തി. "അദ്ദേഹം ചെയ്‌തത്‌ വലിയൊരു തെറ്റാണ്. എനിക്ക് ഈ വിഷയത്തിൽ അഭിപ്രായമില്ല. ഞാൻ അതേപ്പറ്റി സംസാരിക്കാറില്ല."

പരഗോള ജീവികളെ താൻ കണ്ടിട്ടില്ലെന്നു ഒബാമ പറഞ്ഞിരുന്നു. എന്നാൽ അവയെ നെവാഡയിലെ ഏരിയ 51 വ്യോമ താവളത്തിൽ സൂക്ഷിച്ചിട്ടുണ്ട് എന്ന കഥ ശരിയല്ല എന്നു തറപ്പിച്ചു പറയാം.

പ്രപഞ്ചത്തിൽ മറ്റു ചിലേടത്തൊക്കെ ജീവനുണ്ട് എന്ന അർഥത്തിലാണ് താൻ കണ്ടിട്ടില്ലെന്നു ഒബാമ പറഞ്ഞിരുന്നു. എന്നാൽ അവയെ നെവാഡയിലെ ഏരിയ 51 വ്യോമ താവളത്തിൽ സൂക്ഷിച്ചിട്ടുണ്ട് എന്ന കഥ ശരിയല്ല എന്നു തറപ്പിച്ചു പറയാം.

പ്രപഞ്ചത്തിൽ മറ്റു ചിലേടത്തൊക്കെ ജീവനുണ്ട് എന്ന അർഥത്തിലാണ് താൻ അതു പറഞ്ഞതെന്നു ഒബാമ പിന്നീടു പറഞ്ഞത്.

Advertisment