മുൻ ഇല്ലിനോയ് ഗവർണർ റോഡ് ബ്ലാഗോജെവിച്ചിന് ട്രംപ് മാപ്പ് നൽകി

New Update
Cghbn

ഷിക്കാഗോ: മുൻ ഇല്ലിനോയ് ഗവർണർ റോഡ് ബ്ലാഗോജെവിച്ചിന്റെ ജയിൽ ശിക്ഷ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പൂർണ്ണമായി ഇളവ് ചെയ്തതു. അഴിമതി കേസുകൾ, യുഎസ് സെനറ്റ് സീറ്റ് വിൽക്കാൻ ശ്രമം എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങളുടെ പേരിലാണ് ബ്ലാഗോജെവിനെ കോടതി ശിക്ഷിച്ചത്.

Advertisment

14 വർഷത്തെ ശിക്ഷയിൽ എട്ട് വർഷം കൊളറാഡോ ജയിലിൽ കഴിഞ്ഞ ശേഷമാണ് ട്രംപ് അദ്ദേഹത്തിന് ഇളവ് നൽകിയത്. "എനിക്കും എന്റെ കുടുംബത്തിനുമായി പ്രസിഡന്റ് ട്രംപ് ചെയ്തതിനോട് എപ്പോഴും നന്ദിയുള്ളവനായിരിക്കും" എന്നാമാണ് ബ്ലാഗോജെവിച്ച് തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

Advertisment