/sathyam/media/media_files/2025/01/30/d07MczYAIQeRuRHOxo0u.jpg)
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാഴ്ചയിൽ ഏറ്റവും മൃദുലനായ മനുഷ്യനാണെന്നും എന്നാൽ ഉരുക്കിന്റെ കരുത്തുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച്ച പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാര കരാർ ആസന്നമാണെന്നു സൗത്ത് കൊറിയയിലെ ജോങ്ജുവിൽ അപ്പെക്ക് ഉച്ചകോടിയിൽ സംസാരിക്കവൈ ട്രംപ് പറഞ്ഞു.
ഇന്ത്യ-പാക്കിസ്ഥാൻ ആണവ യുദ്ധം ഒഴിവാക്കാൻ താൻ ഇടപെട്ടെന്ന അവകാശവാദം അദ്ദേഹം ആവർത്തിച്ചു. ഏഴു വിമാനങ്ങൾ വീഴ്ത്തിയ യുദ്ധമായിരുന്നു എന്നാണ് അദ്ദേഹം വീണ്ടും പറയുന്നത്.
"ഞാൻ ഇന്ത്യയുമായി വ്യാപാര കരാർ തയ്യാറാക്കുന്നുണ്ട്. പ്രധാനമന്ത്രി മോദിയോട് ഏറെ ഇഷ്ടമുണ്ട്. ഞങ്ങൾ തമ്മിൽ ഉറ്റ സൗഹൃദമുണ്ട്. പാക്കിസ്ഥാൻ പ്രധാനമന്ത്രിയും മഹാനാണ്. അവർക്കൊരു മഹാനായ ഫീൽഡ് മാർഷലും ഉണ്ട്. അദ്ദേഹം എങ്ങിനെ ഫീൽഡ് മാർഷൽ ആയെന്നു അറിയാമോ? അദ്ദേഹം മഹാനായ പോരാളിയാണ്. അവരെയെല്ലാം എനിക്കറിയാം.
"ഏഴു വിമാനങ്ങളാണ് വെടിവച്ചിട്ടത്. രണ്ടു ആണവ രാജ്യങ്ങളാണെന്നു ഓർമിക്കൂ. ഞാൻ പ്രധാനമന്ത്രി മോദിയെ വിളിച്ചു. നിങ്ങളുമായി വ്യാപാര കരാർ ഉണ്ടാക്കാൻ പറ്റില്ല എന്നു പറഞ്ഞു. നിങ്ങൾ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യുകയാണ്. അപ്പോൾ വ്യാപാര കരാർ പറ്റില്ല.
"പിന്നെ ഞാൻ പാക്കിസ്ഥാനെ വിളിച്ചു. നിങ്ങൾ ഇന്ത്യയുമായി യുദ്ധം ചെയ്യുന്നതു കൊണ്ടു വ്യാപാര കരാർ സാധ്യമല്ലെന്നു പറഞ്ഞു.
"യുദ്ധം തുടരണം എന്നായിരുന്നു രണ്ടു കൂട്ടരുടെയും ആവശ്യം. അവർ കരുത്തരാണ്. പോരാട്ടം തുടരുമെന്നു മോദി പറഞ്ഞു. കണ്ടാൽ അച്ഛനെ പോലെ തോന്നുമെങ്കിലും അദ്ദേഹം മഹാ കരുത്തനാണ്.
"എന്തായാലും രണ്ടു ദിവസത്തിനകം അവർ തിരിച്ചു വിളിച്ചു പറഞ്ഞു: ഞങ്ങൾക്ക് മനസിലായി. എന്നിട്ടവർ യുദ്ധം നിർത്തി. എങ്ങിനെയുണ്ട്? വിസ്മയകരം, അല്ലേ?"
ബൈഡനു ഇത് ചെയ്യാൻ കഴിയുമായിരുന്നില്ല എന്നു ട്രംപ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us