/sathyam/media/media_files/2025/10/02/gvv-2025-10-02-05-40-15.jpg)
ഇന്തോ-പാക്ക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം വീണ്ടും ആവർത്തിച്ച പ്രസിഡന്റ് ട്രംപ്, പാക്കിസ്ഥാനി സൈനിക മേധാവി അസിം മുനീർ 'വളരെ പ്രധാനപ്പെട്ട വ്യക്തി'യാണെന്ന് വീണ്ടും പ്രശംസിച്ചു. പാക്ക് നേതൃത്വത്തെ അദ്ദേഹം വാഴ്ത്തിയത് രണ്ടു ദിവസത്തിനിടയിൽ രണ്ടാം തവണയാണ്.
ഡിപ്പാർട്മെന്റ് ഓഫ് വാർ എന്ന പെന്റഗണിൽ സംസാരിക്കുകയായിരുന്നു ട്രംപ്. "ഞാനാണ് യുദ്ധം നിർത്തിയത്, നാലു ദിവസം അത് രൂക്ഷമായിരുന്നു.
"പാക്ക് പ്രധാനമന്ത്രി ഇവിടെ വന്നിരുന്നു. കൂടെ ആ രാജ്യത്തെ അതിപ്രധാന വ്യക്തിയായ ഫീൽഡ് മാർഷലും. അദ്ദേഹം ചുറ്റിലും ഉണ്ടായിരുന്നവരോട് പറഞ്ഞത് ഈ മനുഷ്യൻ യുദ്ധം നിർത്തി മില്യൺ കണക്കിന് ആളുകളെ രക്ഷിച്ചു എന്നാണ്. ആ യുദ്ധം മഹാ വഷളായേനെ."
യുദ്ധം നിർത്തിയത് കൊണ്ട് ട്രംപിനെ നൊബേൽ സമ്മാനത്തിനു ശുപാർശ ചെയ്യുമെന്നു അസിം മുനീർ പറഞ്ഞിരുന്നു. എന്നാൽ ട്രംപിൻ്റെ ഇടപെടൽ ഉണ്ടായിട്ടേയില്ല എന്നാണ് ഇന്ത്യ ആവർത്തിച്ചു പറഞ്ഞിട്ടുള്ളത്.
നേരത്തെ യുഎൻ ജനറൽ അസംബ്ലിയിൽ പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ് ട്രംപിനെ സമാധാനത്തിന്റെ നേതാവെന്ന് വിശേഷിപ്പിക്കയും ഇന്തോ-പാക്ക് യുദ്ധം അവസാനിപ്പിച്ചതിനു നൊബേൽ സമ്മാനം നൽകേണ്ടതാണെന്നു പറയുകയും ചെയ്തു.